---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു"
english_title: "Changaroth Grama Panchayat Development Conference organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321540/changaroth-grama-panchayat-development-conference-organized"
published_at: "2025-10-20T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5d9bd8da2d_saaal.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചങ്ങരോത്ത്: ** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാന സര്‍ക്കാറും ഗ്രാമപഞ്ചായത്തും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചും പഞ്ചായത്തിന്റെ ഭാവി വികസനത്തിനുള്ള അഭിപ്രായം ശേഖരിച്ചുമാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടത്തിയത്.

## Article Content

**ചങ്ങരോത്ത്: ** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാന സര്‍ക്കാറും ഗ്രാമപഞ്ചായത്തും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചും പഞ്ചായത്തിന്റെ ഭാവി വികസനത്തിനുള്ള അഭിപ്രായം ശേഖരിച്ചുമാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടത്തിയത്.

വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, കെ-സ്മാര്‍ട്ട് ക്ലിനിക്ക്, ഫോട്ടോ പ്രദര്‍ശനം, ഹരിത കര്‍മസേന അംഗങ്ങളെയും വിവിധ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയും ആദരിക്കല്‍, തുടങ്ങിയവ ചടങ്ങുകളും നടത്തി.

ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനവും വിഭവങ്ങളും വര്‍ധിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുക, ഗ്രാമീണ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക, പുഴകളില്‍ അടിഞ്ഞുകൂടുന്ന മണല്‍ ശേഖരിച്ച് വില്‍ക്കാന്‍ നടപടി സ്വീകരിക്കുക, തൊഴിലുറപ്പ് പദ്ധതിയെ കൃഷിയുമായി കൂടുതല്‍ സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗം ഉറപ്പാക്കുക, വിജ്ഞാന കേരളം പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു.

റിസോഴ്സ് പേഴ്സണ്‍ പി.കെ ആസിഫ് സംസ്ഥാന സര്‍ക്കാറിന്റെയും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ശീതള ഗ്രാമപഞ്ചായത്തിന്റെയും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന, സ്ഥിരം സമിതി അധ്യക്ഷരായ എ. അരവിന്ദാക്ഷന്‍, ടി.കെ ശൈലജ, പഞ്ചായത്തംഗങ്ങളായ എം.കെ ഫാത്തിമ, എന്‍.പി ജാനു, പി.കെ പ്രകാശിനി, കെ.സുമതി, കെ.ആര്‍ ആതിര, എന്‍.പി സത്യവതി, കെ.വി അശോകന്‍, അസിസ്റ്റന്റ് സെക്രട്ടറി പി .എം ഗിരീശന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണന്‍, വടക്കുമ്പാട് ഹയര്‍സെന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യു. അനിത, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321540/changaroth-grama-panchayat-development-conference-organized)