---
title: "സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Entrepreneurship training program organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321566/entrepreneurship-training-program-organized-at-perambra"
published_at: "2025-10-20T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5efa9bd4fa_adsw.jpg"
keywords: []
---

# സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര ഉപജില്ലാ ഓഫീസ്, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (എന്‍എംഡിഎഫ്‌സി) സഹകരണത്തോടെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര ഉപജില്ലാ ഓഫീസ്, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (എന്‍എംഡിഎഫ്‌സി) സഹകരണത്തോടെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ദേശീയ ന്യൂനപക്ഷ വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനെ കുറിച്ചും, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിവധ വായ്പാ പദ്ധതികളെ കുറിച്ചും ഒരു അവബോധം, ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് അധ്യക്ഷത വഹിച്ചു.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ സിമ്ലി ബിജു, പഞ്ചായത്ത് സെക്രട്ടറി ഫാത്തിമ നിഷാന, സിഡിഎസ് അംഗം സെക്രട്ടറി മനില്‍ കുമാര്‍, വാര്‍ഡ് അംഗം എന്‍.ജെ ആന്‍സമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വി.കെ ഹസീന, സിഡിഎസ് ചെയര്‍പേര്‍സണ്‍ കാര്‍ത്തിക വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ബിപിന്‍ദാസ്, കെഎസ്ബിസിഡിസി ഓഫീസര്‍ കെ.പി ഗോകുല്‍ദാസ്, കെ ഷബീബ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. കെഎസ്ബിസിഡിസി പേരാമ്പ്ര ഉപജില്ലാ മാനേജര്‍ ബേബി റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കൗണ്ടന്റ്  കെ ഷബീബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321566/entrepreneurship-training-program-organized-at-perambra)