---
title: "കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kerala Police Association organizes district study camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321582/kerala-police-association-organizes-district-study-camp"
published_at: "2025-10-20T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5fff8e5134_sangam.jpg"
keywords: []
---

# കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **കേരള പൊലീസ് അസോസിയേഷന്‍, കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൂരാച്ചുണ്ട് തോണിക്കാവിന്‍ വെച്ച് നടന്ന ക്യാമ്പ് അഡീഷണല്‍ എസ്പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂരാച്ചുണ്ട് : **കേരള പൊലീസ് അസോസിയേഷന്‍, കോഴിക്കോട് റൂറല്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൂരാച്ചുണ്ട് തോണിക്കാവിന്‍ വെച്ച് നടന്ന ക്യാമ്പ് അഡീഷണല്‍ എസ്പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  വി.പി സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്  ജി.പി അഭിജിത്ത്, കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, പി മുഹമ്മദ്, രജീഷ് ചേമേരി, കെ.സി സുഭാഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

കേരള പൊലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ഭാരവാഹി രഘുനാഥ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധീര്‍ ഖാന്‍ എന്നിവര്‍ ക്ലാസടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321582/kerala-police-association-organizes-district-study-camp)