---
title: "കെഎസ്എസ്പിഎ കൂത്താളി മണ്ഡലം സമ്മേളനം"
english_title: "KSSPA Koothali constituency meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321599/ksspa-koothali-constituency-meeting"
published_at: "2025-10-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f61477749aa_saaal.JPG"
keywords: []
---

# കെഎസ്എസ്പിഎ കൂത്താളി മണ്ഡലം സമ്മേളനം

> **Lead Summary:** **കൂത്താളി: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക,ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക എന്നിവ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**കൂത്താളി: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക,ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക എന്നിവ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് നടത്തിയ ചടങ്ങ് കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ പ്രസിഡണ്ട് രാജന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്ക്രട്ടറിയേറ്റ് അംഗം കെ.സി ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്എസ്പിഎ സെക്രട്ടറി എംകെ ബാബു റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ കെ.പുതിയേടത്ത്, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലന്‍, പേരാമ്പ്ര നിയോജക മണ്ഡലം കെഎസ്എസ്പിഎ വനിതാ ഫോറം പസിഡണ്ട് ഇ.എം.പത്മിനി, കൂത്താളി യുഡിഎഫ് ചെയര്‍മാന്‍ ഇ.ടി.സത്യന്‍, കൂത്താളി വനിതാ ഫോറം പ്രസിഡണ്ട് ലീന.കെ.നായര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മഹിമ രാഘവന്‍ നായര്‍, പേരാമ്പ്ര പ്രസിഡണ്ട് പി. എം. രവീന്ദ്രന്‍, ചങ്ങരോത്ത് പ്രസിഡണ്ട് പി. കെ. കൃഷ്ണദാസന്‍ ,സംസ്ഥാന കൗണ്‍സില്‍ അംഗം സി. കെ. രാഘവന്‍,  ജില്ലാ സെക്രട്ടറി ഒ.എം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എം സുരേന്ദ്രന്‍ പ്രസിഡണ്ട്, ബാബു മമ്പാട്ടില്‍ സെക്രട്ടറി, എം.കെ.നാണുനായര്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321599/ksspa-koothali-constituency-meeting)