---
title: "കുറ്റ്യാടി ഇനി അബല്ല ഡിസൈന്‍സിന്റെ ഫാഷന്‍ ലോകം "
english_title: "Kuttiadi is now the fashion world of Aballa Designs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321609/kuttiadi-is-now-the-fashion-world-of-aballa-designs"
published_at: "2025-10-20T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f62026b25cb_abella.jpg"
keywords: []
---

# കുറ്റ്യാടി ഇനി അബല്ല ഡിസൈന്‍സിന്റെ ഫാഷന്‍ ലോകം 

> **Lead Summary:** **കുറ്റ്യാടി :** പുതുപുത്തന്‍ വസ്ത്ര ശേഖരവുമായി അബല്ല ഡിസൈന്‍സ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് നിറം പകരാന്‍ അബല്ല ഡിസൈന്‍സില്‍ കണ്ണഞ്ചിപ്പിക്കുന്ന കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്

## Article Content

**കുറ്റ്യാടി :** പുതുപുത്തന്‍ വസ്ത്ര ശേഖരവുമായി അബല്ല ഡിസൈന്‍സ് കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് നിറം പകരാന്‍ അബല്ല ഡിസൈന്‍സില്‍ കണ്ണഞ്ചിപ്പിക്കുന്ന കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്

 ഏതുപ്രായത്തിലുമുള്ള വനിതകള്‍ക്ക് മാത്രമായി ഒരുങ്ങിയ അബല്ലയില്‍ സ്ത്രീകള്‍ക്കാവശ്യമായ എല്ലാ വസ്ത്രങ്ങളും പുതു പുത്തന്‍ ഫാഷനില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടേതടക്കം വൈവിധ്യമാര്‍ന്ന വസ്ത്ര ശേഖരം മിതമായനിരക്കില്‍ അബല്ലയില്‍ ഒരുക്കിയിട്ടുണ്ട്.

കുറ്റ്യാടി കോഴിക്കോട് റോഡില്‍ കുറ്റ്യാടി പാലത്തിന് സമീപം ചെറിയ കുമ്പളത്താണ് അബല്ല ഡിസൈന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് കാലത്ത് അബല്ല ഡിസൈന്‍സിന്റെ ഉദ്ഘാടനം പാണക്കാട് സെയ്ദ് ബഷീറലി ഷിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഷുഹൈബ് ചാലപ്പുറം ആദ്യവില്‍പ്പന സ്വീകരിച്ചു.

തണല്‍ കുറ്റ്യാടിക്ക് അബല്ലയുടെ സഹായനിധി പാണക്കാട് സെയ്ദ് ബഷീറലി ഷിഹാബ് തങ്ങളില്‍ നിന്നും തണല്‍ കോ ഓഡിനേറ്റര്‍ പി.കെ നവാസ്, സെഡ്.എ സല്‍മാന്‍ എന്നിവര്‍ ഏറ്റുവാങ്ങി. സാമൂഹിക വ്യാപാര വംഗത്തെ പ്രമുഖരും പാട്ണര്‍മാരും കുടുംബാംഗങ്ങളും ജീവനക്കാരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321609/kuttiadi-is-now-the-fashion-world-of-aballa-designs)