---
title: "കടിയങ്ങാട് വീടുകള്‍ക്ക് ഇടിമിന്നലേറ്റു"
english_title: "Houses in Kadiyangad were struck by lightning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321612/houses-in-kadiyangad-were-struck-by-lightning"
published_at: "2025-10-20T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f62e06a9bdb_0000_ATTACH__EDI.jpg"
keywords: []
---

# കടിയങ്ങാട് വീടുകള്‍ക്ക് ഇടിമിന്നലേറ്റു

> **Lead Summary:** **കടിയങ്ങാട് :** ഇന്ന് വൈകിട്ട് തുലാവര്‍ഷ മഴയോടൊപ്പം ഉണ്ടായ അതിശക്തമായ മിന്നലില്‍ കടിയങ്ങാട് വീടുകള്‍ക്ക് ഇടിമിന്നലേറ്റ് നാശനഷ്ടം. കടിയങ്ങാട് മഹിമയില്‍ കുഴിച്ചാലില്‍ ഗോവിന്ദന്‍, മകന്‍ സുധീഷ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

## Article Content

**കടിയങ്ങാട് :** ഇന്ന് വൈകിട്ട് തുലാവര്‍ഷ മഴയോടൊപ്പം ഉണ്ടായ അതിശക്തമായ മിന്നലില്‍ കടിയങ്ങാട് വീടുകള്‍ക്ക് ഇടിമിന്നലേറ്റ് നാശനഷ്ടം. കടിയങ്ങാട് മഹിമയില്‍ കുഴിച്ചാലില്‍ ഗോവിന്ദന്‍, മകന്‍ സുധീഷ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഗോവിന്ദന്റെ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ തറ ഇളകി ദ്വാരം ഉണ്ടായ നിലയിലും, കോണ്‍ക്രീറ്റ് ബീം മിന്നലില്‍ പൊട്ടിയ നിലയിലും ചുമരുകള്‍ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. ഈ സമയം ഗോവിന്ദനും ഭാര്യയും മക്കളും വീട്ടിലുണ്ടയിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.

സമീപത്തു തന്നെയുള്ള സുധീഷിന്റെ വീടിനും ഇടിമിന്നലേറ്റു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഈ സമയം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സുധീഷിന്റെ മകള്‍ ശീതള്‍ വരാന്തയില്‍ വെച്ച കുട കത്തി നശിച്ചു. അകത്തേക്ക് കടന്നതിനാല്‍ കുട്ടി പരുേക്കല്‍ക്കാതെ രക്ഷപ്പെട്ടു. സുധീഷിന്റെ കാലിന് ചെറിയ പൊള്ളലേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321612/houses-in-kadiyangad-were-struck-by-lightning)