---
title: " ദി ക്യാമ്പ് പേരാമ്പ്ര വാര്‍ഷിക ജനറല്‍ബോഡി യോഗവും പ്രതിഭകള്‍ക്കുള്ള ആദരവും ചുമര്‍ചിത്ര ക്ലാസും സംഘടിപ്പിച്ചു"
english_title: "The Camp Perambra organized its annual general body meeting, talent appreciation and mural painting class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321617/the-camp-perambra-organized-its-annual-general-body-meeting-talent-appreciation-and-mural-painting-class"
published_at: "2025-10-20T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f634eb361cb_0000_ATTACH__CAMP.jpg"
keywords: []
---

#  ദി ക്യാമ്പ് പേരാമ്പ്ര വാര്‍ഷിക ജനറല്‍ബോഡി യോഗവും പ്രതിഭകള്‍ക്കുള്ള ആദരവും ചുമര്‍ചിത്ര ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര** : കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കലാകരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗവും പ്രതിഭകള്‍ക്കുള്ള ആദരവും പ്രശസ്ത മ്യൂറല്‍ ചിത്രകാരന്‍ രമേശ് കോവുമ്മലിന്റെ ചുമര്‍ചിത്ര ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര** : കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കലാകരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗവും പ്രതിഭകള്‍ക്കുള്ള ആദരവും പ്രശസ്ത മ്യൂറല്‍ ചിത്രകാരന്‍ രമേശ് കോവുമ്മലിന്റെ ചുമര്‍ചിത്ര ക്ലാസും സംഘടിപ്പിച്ചു.

ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രേംരാജ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ക്യാമ്പ് കുടുംബാംഗങ്ങളുടെ മക്കളായ

അനുനന്ദ ആര്‍, അദിത്.വി.അനില്‍, സാരംഗ്.ആര്‍.സുരേഷ് എന്നിവരെയും ഗോര്‍ണിക്ക ചിത്രത്തെ ഇന്‍സ്റ്റലേഷനിലൂടെ സ്വന്തം സ്‌കൂളില്‍ പുനരാവിഷ്‌ക്കരിച്ച് അന്തര്‍ദേശ പുരസ്‌കാരം ലഭിച്ച ലിതേഷ് കരുണാകരന്‍, വി. ദക്ഷിണാമൂര്‍ത്തി ദൃശ്യ മാധ്യമ ശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ച ദേവരാജ് കാന്നാട്ടി, ക്യാമ്പിന്റെ ഏറ്റവും ശ്രദ്ധേയമായ എന്റ്‌ലസ് എക്‌സ്പ്രഷന്‍ എന്ന ലളികലാ അക്കാദമി ചിത്രപ്രദര്‍ശനം ക്യൂറേറ്റ് ചെയ്ത ശ്രീജേഷ് ശ്രീതിലകം എന്നിവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സോമനാഥന്‍ പുളിയുള്ളതില്‍, കെ.സി. രാജീവന്‍, ലിതേഷ് കരുണാകരന്‍, ദേവരാജ് കന്നാട്ടി, സുരേഷ് കല്ലോത്ത്, പ്രജീഷ് പേരാമ്പ്ര, ആര്‍ ബാലകൃഷ്ണന്‍, നിതേഷ് തെക്കേലത്ത്, ബാബു പുറ്റംപൊയില്‍, സചിത്രന്‍ പേരാമ്പ്ര, ബിജു എടത്തില്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  കെ.സി രാജീവന്‍ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് മാരായി പ്രേംരാജ് പേരാമ്പ്ര, ബഷീര്‍ ചിത്രകൂടം, സെക്രട്ടറി സുരേഷ് കല്ലോത്ത്, ജോയിന്റ് സെക്രട്ടറിമാരായി ശ്രീജേഷ് ശ്രീതിലകം, രഞ്ജിത്ത് പട്ടാണിപ്പാറ, ട്രഷററായി നിതേഷ് തെക്കേലത്ത്, പിആര്‍ഒ ആയി ദേവരാജ് കന്നാട്ടി എന്നിവര്‍ ഭാരവാഹികളായി 17 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321617/the-camp-perambra-organized-its-annual-general-body-meeting-talent-appreciation-and-mural-painting-class)