---
title: "ഭാവിയിലേക്കുള്ള വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സദസ്സ്"
english_title: "Perambra Grama Panchayat Development Assembly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321691/perambra-grama-panchayat-development-assembly"
published_at: "2025-10-21T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f71f318eb9a_fre.JPG"
keywords: []
---

# ഭാവിയിലേക്കുള്ള വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

> **Lead Summary:** **പേരാമ്പ്ര :** സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചും ഭാവി വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചും ഭാവി വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.

വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളില്‍ നടന്ന പരിപാടി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ചര്‍ച്ച, തൊഴില്‍ മേള, ഹരിത കര്‍മ സേന അംഗങ്ങളെ ആദരിക്കലും യൂണിഫോം വിതരണവും എന്നിവ വികസന സദസ്സിനോടനുബന്ധിച്ച് നടന്നു.

അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുക, നമ്പറില്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തി നികുതി ചുമത്തി വരുമാനം വര്‍ധിപ്പിക്കുക, ഓഫീസുകള്‍ ഹൈടെക്കാക്കുക, ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക, പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും സൗകര്യം മെച്ചപ്പെടുത്തുക, ജല്‍ ജീവന്‍ പദ്ധതി വഴി എല്ലായിടങ്ങളിലും ജലലഭ്യത ഉറപ്പുവരുത്തുക, പേരാമ്പ്ര കേന്ദ്രീകരിച്ച് ഇലക്ട്രിക് ശ്മശാനം നിര്‍മിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, സെക്രട്ടറി ഒ മനോജ്, അസിസ്റ്റന്റ് സെക്രട്ടറി സുകുമാരന്‍, റിസോഴ്സ് പേഴ്സണ്‍ പി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, മുന്‍ എംഎല്‍എ കുഞ്ഞമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, സ്ഥിരം സമിതി അധ്യക്ഷരായ ശശികുമാര്‍ പേരാമ്പ്ര, കെ പ്രിയേഷ്, ശ്രീലജ പുതിയെടുത്ത്, മിനി പൊന്‍പറ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി ജോന, വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഭിലാഷ് തിരുവോത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321691/perambra-grama-panchayat-development-assembly)