---
title: "ജില്ലാ തല വടം വലി ചാമ്പ്യന്‍ഷിപ്പ് ചേനോളിയില്‍"
english_title: "District level tug of war championship in Chenoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321699/district-level-tug-of-war-championship-in-chenoli"
published_at: "2025-10-21T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f728b77af07_vadam.JPG"
keywords: []
---

# ജില്ലാ തല വടം വലി ചാമ്പ്യന്‍ഷിപ്പ് ചേനോളിയില്‍

> **Lead Summary:** **പേരാമ്പ്ര:** കേരളത്തിലെ പ്രമുഖ വടംവലി ടീമായ ഐആര്‍ഇ അസോസിയേഷനും ദ്രോണ ചേനോളിയും സംയുക്തമായി ജില്ലാ തല വടംവലി ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** കേരളത്തിലെ പ്രമുഖ വടംവലി ടീമായ ഐആര്‍ഇ അസോസിയേഷനും ദ്രോണ ചേനോളിയും സംയുക്തമായി ജില്ലാ തല വടംവലി ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 14 ഞായറാഴ്ച ചേനോളി കളോളിപൊയിലില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ജില്ലയിലെ പ്രമുഖ ടീമുകള്‍ ഏറ്റുമുട്ടുന്ന ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയമാക്കുന്നതിനു വേണ്ടി സ്വാഗത സംഘത്തിന് രൂപം നല്‍കി.

സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഇ.ടി സോമന്‍ അധ്യക്ഷത വഹിച്ചു. കെ.എം ശ്രീലേഷ്, എ. ഗോവിന്ദന്‍, കെ.എം ശ്രീകാന്ത്, രാമചന്ദ്രന്‍ ആയടത്തില്‍, കെ.എം സുമേഷ്, നിഖില്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇ.ടി. സോമന്‍ കണ്‍വീനറും കെ.എം ശ്രീലേഷ് ചെയര്‍മാനും കെ.എം ശ്രീകാന്ത് ഖജാന്‍ജിയും നിഖില്‍ വര്‍ഗീസ് കോ: ഓഡിനേറ്ററുമായി സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321699/district-level-tug-of-war-championship-in-chenoli)