---
title: "പേരാമ്പ്ര ഗവ: പോളിടെക്നിക്ക് സ്ഥലത്തിന്റെ രേഖ കൈമാറ്റം ഇന്ന്"
english_title: "Perambra Govt. Transfer of deed of Polytechnic land today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321724/perambra-govt-transfer-of-deed-of-polytechnic-land-today"
published_at: "2025-10-21T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f73dde00a32_govt.JPG"
keywords: []
---

# പേരാമ്പ്ര ഗവ: പോളിടെക്നിക്ക് സ്ഥലത്തിന്റെ രേഖ കൈമാറ്റം ഇന്ന്

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഗവണ്‍മെന്റ് പോളിടെക്‌നിക് കോളെജ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങളുടെ രേഖകള്‍ ഇന്ന് കൈമാറും. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ നാടുകാണി മലയിലും പുറക്കിലേരി മലയിലുമുള്ള 4.48 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഗവണ്‍മെന്റ് പോളിടെക്‌നിക് കോളെജ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങളുടെ രേഖകള്‍ ഇന്ന് കൈമാറും. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ നാടുകാണി മലയിലും പുറക്കിലേരി മലയിലുമുള്ള 4.48 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പുവര്‍ഷത്തെ ബഡ്ജറ്റില്‍ നീക്കിവെച്ച 5 കോടി രൂപ ഉപ യോഗിച്ച് കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 4 മണിക്ക് കല്ലൂര്‍ക്കാവിന് സമീപം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയാണ്. ബഹു. ഉന്നതവിദ്യാ ഭ്യാസം-സാമൂ ഹിക നീതി വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍. ബിന്ദു രേഖകള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി പങ്കെടുക്കും.

മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണി വേങ്ങേരി, വി.കെ പ്രമോദ്, കെ.കെ ബിന്ദു തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രിപാര്‍ട്ടി നേതാക്കളും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321724/perambra-govt-transfer-of-deed-of-polytechnic-land-today)