---
title: "രവി അരീക്കല്‍ അനുസ്മരണം"
english_title: "Ravi Areekal Memorial at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321735/ravi-areekal-memorial-at-avala"
published_at: "2025-10-21T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f74b573a822_shijith.JPG"
keywords: []
---

# രവി അരീക്കല്‍ അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര:** കലാസാംസ്‌കാരിക പ്രവര്‍ത്തകനും, ആവള മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന രവി അരീക്കലിന്റെ 5-ാം ചരമ വാര്‍ഷിക ദിനാചരണം ആവളയില്‍ നടന്നു.

## Article Content

**പേരാമ്പ്ര:** കലാസാംസ്‌കാരിക പ്രവര്‍ത്തകനും, ആവള മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന രവി അരീക്കലിന്റെ 5-ാം ചരമ വാര്‍ഷിക ദിനാചരണം ആവളയില്‍ നടന്നു.

മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു.

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍ജിഒ അസോസിയേഷന്‍ നേതാവും ആവളയിലെ പൊതു പ്രവര്‍ത്തകനുമായിരുന്ന ബാലന്‍ മാണിക്കോത്തിന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറുന്ന പാലിയേറ്റീവ് ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഏറ്റുവാങ്ങി.

ട്രസ്റ്റ് സെക്രട്ടറി അഷറഫ് ചിറക്കര, സി.കെ കണ്ണന്‍, ഷാഫി ഇടത്തില്‍, സരോജിനി രമ്യാലയം, സുജീഷ് നളിനാലയം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321735/ravi-areekal-memorial-at-avala)