---
title: "ദിശ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തുടക്കമായി"
english_title: "Disha Cultural Association launched at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321746/disha-cultural-association-launched-at-perambra"
published_at: "2025-10-21T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f753d429f90_laa.JPG"
keywords: []
---

# ദിശ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര:** അരാഷ്ട്രീയതക്കെതിരായ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തി വാല്യക്കോട് രൂപീകരിച്ച ദിശ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തുടക്കമായി. പ്രൊഫസര്‍ രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എന്തുകൊണ്ട് കേരള മോഡല്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര:** അരാഷ്ട്രീയതക്കെതിരായ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തി വാല്യക്കോട് രൂപീകരിച്ച ദിശ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തുടക്കമായി. പ്രൊഫസര്‍ രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എന്തുകൊണ്ട് കേരള മോഡല്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.

കേരളത്തിന്റെ പെണ്‍വര്‍ത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി കെ.ജെ ഷൈന്‍ സംസാരിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ സി.കെ സുജിത്ത് സ്വാഗതം പറഞ്ഞു. കെ.കെ രാജന്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ദിശ സെക്രട്ടറി പി.കെ സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് അലോഷിയുടെ ഗാനസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321746/disha-cultural-association-launched-at-perambra)