---
title: "സംസ്ഥാനതല ഫോട്ടോഗ്രാഫി വിജയി സുരേഷ് അലീനയെ ആദരിച്ചു"
english_title: "State level photography winner Suresh Alina honored at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321752/state-level-photography-winner-suresh-alina-honored-at-perambra"
published_at: "2025-10-21T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f75a19a6759_adharav.JPG"
keywords: []
---

# സംസ്ഥാനതല ഫോട്ടോഗ്രാഫി വിജയി സുരേഷ് അലീനയെ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതീഷ് ചുണ്ട മെമ്മോറിയല്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുരേഷ് അലീനയെ ഭാവന തിയേറ്റേഴ്‌സിന്റെ വേദിയില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതീഷ് ചുണ്ട മെമ്മോറിയല്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുരേഷ് അലീനയെ ഭാവന തിയേറ്റേഴ്‌സിന്റെ വേദിയില്‍ ആദരിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. കലയും കലാസമിതികളും കലാകാരന്മാരും രാഷ്ട്രീയവും നിലനില്‍ക്കേണ്ടത് പുതിയ കാലത്ത് യുവത്വം വഴിതെറ്റാതിരിക്കാന്‍ അനിവാര്യമാണെന്നും ഇതൊന്നുമില്ലാത്ത അവസ്ഥയാണ് കുട്ടികള്‍ വഴിതെറ്റുവാന്‍ പ്രധാന കാരണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വി.കെ. പ്രമോദ് പറഞ്ഞു. പഞ്ചായത്ത് അംഗം കെ.എന്‍. ശാരദ അധ്യക്ഷത വഹിച്ചു.

മുന്‍ പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാഘവന്‍, സി.കെ.സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

ഭാവന തിയേറ്റേഴ്‌സ് സെക്രട്ടറി ബി.എല്‍. ബബിലേഷ് കുമാര്‍ സ്വഗാതവും പി.എസ്. വിനോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭാവന തിയേറ്റേഴ്‌സ് പാട്ടിനൊരു കൂട്ട് വാട്‌സ്ആപ്പ് കൂട്ടായ്മ അവതരിപ്പിച്ച കരോക്കെ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321752/state-level-photography-winner-suresh-alina-honored-at-perambra)