---
title: "വയോധികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍"
english_title: "Man arrested in perambra for sexually assaulting elderly woman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321814/man-arrested-in-perambra-for-sexually-assaulting-elderly-woman"
published_at: "2025-10-21T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7c212a7790_0000_ATTACH__JPkoooni.jpg"
keywords: []
---

# വയോധികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

> **Lead Summary:** **പേരാമ്പ്ര:** 85 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൂനിയോട് സ്വദേശി ജയപ്രകാശ് ആണു അറസ്റ്റില്‍ ആയത്.

## Article Content

**പേരാമ്പ്ര:** 85 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൂനിയോട് സ്വദേശി ജയപ്രകാശ് ആണു അറസ്റ്റില്‍ ആയത്.

16-ന് പകലാണ് സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം വയോധിയുടെ വീട്ടിലെത്തിയ പ്രതി ഇവരെ ലൈംഗികമായി പിഡിപ്പിച്ചുവെന്നാണ് പരാതി. വയോധിക അതിക്രൂര പീഢനത്തിന് ഇരയായതായി പറയപ്പെടുന്നു. തിങ്കളാഴ്ചയാണ് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്റിലായ ജയപ്രകാശിനെ കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321814/man-arrested-in-perambra-for-sexually-assaulting-elderly-woman)