---
title: "സ്വര്‍ണ്ണ കൊള്ള; എക്‌സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്"
english_title: "Gold theft; Yuva Morcha marches to executive officer's house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321906/gold-theft-yuva-morcha-marches-to-executive-officers-house"
published_at: "2025-10-22T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f892bc4f250_march.jpg"
keywords: []
---

# സ്വര്‍ണ്ണ കൊള്ള; എക്‌സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

> **Lead Summary:** **പേരാമ്പ്ര :** ബാലുശ്ശേരി കോട്ട ക്ഷേത്രത്തില്‍ അടക്കം നിരവധി ദേവസ്വം ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കൊള്ള നടത്തിയതായ ആമരപണമുയര്‍ന്ന മുന്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്.

## Article Content

**പേരാമ്പ്ര :** ബാലുശ്ശേരി കോട്ട ക്ഷേത്രത്തില്‍ അടക്കം നിരവധി ദേവസ്വം ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കൊള്ള നടത്തിയതായ ആമരപണമുയര്‍ന്ന മുന്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്.

വിനോദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി യുവമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ല കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 23 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം നിന്നും മാര്‍ച്ച് ആരംഭിക്കും.

പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്  മനു പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല സെക്രട്ടറി വിഷ്ണു അരീക്കണ്ടി അറിയിച്ചു. ക്ഷേത്ര സ്വത്തുക്കള്‍ അപഹരിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും വിനോദിനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിഷ്ണു അരീക്കണ്ടി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321906/gold-theft-yuva-morcha-marches-to-executive-officers-house)