---
title: "പ്രസൂണ്‍ കല്ലോടിന് ആദരമൊരുക്കി എസ്എന്‍ഡിപി യൂണിയന്‍"
english_title: "SNDP Union pays tribute to Prasoon Kallod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321913/sndp-union-pays-tribute-to-prasoon-kallod"
published_at: "2025-10-22T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8962ac0a32_presoon.jpg"
keywords: []
---

# പ്രസൂണ്‍ കല്ലോടിന് ആദരമൊരുക്കി എസ്എന്‍ഡിപി യൂണിയന്‍

> **Lead Summary:** **പേരാമ്പ്ര : **അവയവ ദാനം പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ പ്രസൂണ്‍ കല്ലോടിനെ എസ്എന്‍ഡിപി യൂണിയന്‍ ആദരിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ കഴിഞ്ഞ മാസമാണ് മരണാനന്തരം സാധ്യമായ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നല്‍കിയത്.

## Article Content

**പേരാമ്പ്ര : **അവയവ ദാനം പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ പ്രസൂണ്‍ കല്ലോടിനെ എസ്എന്‍ഡിപി യൂണിയന്‍ ആദരിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ കഴിഞ്ഞ മാസമാണ് മരണാനന്തരം സാധ്യമായ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നല്‍കിയത്.

പേരാമ്പ്രയിലും അനുബന്ധ പ്രദേശങ്ങളിലും ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനാണ് പ്രസൂണ്‍ കല്ലോട്.

എസ്എന്‍ഡിപി പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതാക്കള്‍ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. പേരാമ്പ്ര യൂണിയന്‍ വൈസ് പ്രസിഡന്റ്  വി.സി. നാരായണന്‍ പ്രസൂണിന് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. ബോര്‍ഡ് മെമ്പര്‍ ബാബു കാരയാട്, പ്രകാശന്‍ കല്ലോട്, ശ്രീജ ബിജു, കുഞ്ഞിരാമന്‍ കീഴലത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321913/sndp-union-pays-tribute-to-prasoon-kallod)