---
title: " വെട്ടിപൊളിച്ച റോഡുകള്‍ നന്നാക്കാത്തതില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ"
english_title: "Protest in front of the Water Authority office over failure to repair damaged roads"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321942/protest-in-front-of-the-water-authority-office-over-failure-to-repair-damaged-roads"
published_at: "2025-10-22T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8abeed0b11_saaal.JPG"
keywords: []
---

#  വെട്ടിപൊളിച്ച റോഡുകള്‍ നന്നാക്കാത്തതില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ

> **Lead Summary:** **പേരാമ്പ്ര: **ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. 

## Article Content

**പേരാമ്പ്ര: **ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. 

റോഡുകള്‍ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നുവെന്നും, സര്‍ക്കാറിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊതുജനങ്ങളുടെ യാത്രാവകാശം നിഷേധിക്കുന്ന നടപടിയാണ് ഇതെന്നും, കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക സംസ്ഥാന സര്‍ക്കാര്‍ നല്‍ക്കാത്തതാണ് കരാറുകാര്‍ പണി നിര്‍ത്തിവക്കാന്‍ കാരണമെന്നും ജനപ്രതിനിധികള്‍ ആരോപിച്ചു.

ജില്ല പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, ശ്രീഷ ഗണേഷ്, ഇ.കെ സുബൈദ, പി. മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് എ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു .

തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികാരികളുമായി പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും കൂടിക്കാഴ്ച നടത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321942/protest-in-front-of-the-water-authority-office-over-failure-to-repair-damaged-roads)