---
title: " എല്‍പിജി സിലിണ്ടര്‍ ചോര്‍ച്ച; ബേക്കറിയിലെ ഗ്യാസ് സ്റ്റൗവിനും അടുക്കള ഉപകരണങ്ങള്‍ക്കും തീപിടിച്ചു "
english_title: "LPG cylinder leak; Gas stove and kitchen appliances in bakery catch fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321948/lpg-cylinder-leak-gas-stove-and-kitchen-appliances-in-bakery-catch-fire"
published_at: "2025-10-22T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8af302fc4c_ahj.jpg"
keywords: []
---

#  എല്‍പിജി സിലിണ്ടര്‍ ചോര്‍ച്ച; ബേക്കറിയിലെ ഗ്യാസ് സ്റ്റൗവിനും അടുക്കള ഉപകരണങ്ങള്‍ക്കും തീപിടിച്ചു 

> **Lead Summary:** **ചക്കിട്ടപാറ **: ചക്കിട്ടപാറ അങ്ങാടിയിലെ ബേക്കറിയില്‍ പാചകം ചെയ്യുമ്പോള്‍ എല്‍പിജി സിലിണ്ടറിന് ഗ്യാസ് ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ഗ്യാസ് സ്റ്റൗവിനും അടുക്കള ഉപകരണങ്ങള്‍ക്കും തീപിടിച്ചു.

## Article Content

**ചക്കിട്ടപാറ **: ചക്കിട്ടപാറ അങ്ങാടിയിലെ ബേക്കറിയില്‍ പാചകം ചെയ്യുമ്പോള്‍ എല്‍പിജി സിലിണ്ടറിന് ഗ്യാസ് ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ഗ്യാസ് സ്റ്റൗവിനും അടുക്കള ഉപകരണങ്ങള്‍ക്കും തീപിടിച്ചു.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.

തൊട്ടടുത്തുണ്ടായിരുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗിച്ച് തീ അണച്ചതിനാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

കൂളര്‍, ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വയറിങ് സിസ്റ്റവും ഭാഗികമായി കത്തി നശിച്ചു. മീത്തലേ മഠത്തില്‍ ജലീല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജെആര്‍ ബേക്കറി കം കഫ്റ്റീരിയയിലാണ് അഗ്‌നി ബാധ ഉണ്ടായത്.

പഞ്ചായത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയൊരു ദുരന്തം ഒഴിവായത് അഭിനന്ദനീയമാണെന്നും പൊതുജനങ്ങള്‍ക്ക് എല്ലാം അഗ്‌നിശമനോപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രയോഗികജ്ഞാനം ഉണ്ടായിരിക്കണമെന്നും ഫയര്‍ ഓഫീസര്‍മാര്‍ പറഞ്ഞു.

നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീഷ്, ആരാദ്കുമാര്‍, കെ ശ്രീകാന്ത്, പി.ആര്‍ സോജു, സിജീഷ്, ടി ബബീഷ്, സനല്‍ രാജ്, ധീരജ്‌ലാല്‍, ഹോം ഗാര്‍ഡ് മാരായ കെ.പി ബാലകൃഷ്ണന്‍, അനീഷ് കുമാര്‍ എന്നിവരും ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321948/lpg-cylinder-leak-gas-stove-and-kitchen-appliances-in-bakery-catch-fire)