---
title: "അരിക്കുളം യുഡിഎഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സമരം നടത്തി"
english_title: "Arikulam UDF Committee staged a sit-in protest in front of the Panchayat office."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321954/arikulam-udf-committee-staged-a-sit-in-protest-in-front-of-the-panchayat-office"
published_at: "2025-10-22T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8b669258db_saaal.JPG"
keywords: []
---

# അരിക്കുളം യുഡിഎഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സമരം നടത്തി

> **Lead Summary:** **അരിക്കുളം: **വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യുഡിഎഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സമരം നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം: **വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യുഡിഎഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സമരം നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് കൊള്ള സംഘമാണെന്നും ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി അക്രമിക്കാനും ഇല്ലാതാക്കാനുമുളള ഗൂഢനീക്കം നടക്കുന്നുണ്ടെന്നും ,സി.പി.എം ന്റെ നഗരസഭാ കൗണ്‍സിലര്‍ പോലും സ്വര്‍ണം തട്ടിപ്പറിയ്ക്കുന്ന നാടായി കേരളം മാറി.

ശബരിമലയിലെ സ്വര്‍ണം കടത്തിയ പോറ്റിയെ പോറ്റിവളര്‍ത്തിയവരിലേക്ക് അന്വേഷണം എത്തിച്ചേരുന്നില്ല എന്നുള്ളത് അശങ്കാജനകമാണ്. അരിക്കുളം പഞ്ചായത്ത് ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുയാണെന്ന് കഴിഞ്ഞ അഞ്ച്‌വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാവുമെന്നും അദ്ദേഹംപറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി ഒ.കെ.ചന്ദ്രന്‍ ആധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.

യുഡിഫ് ചെയര്‍മാന്‍ സി.രാമദാസ്, കണ്‍വീനര്‍ സി.നാസര്‍, ഇ.കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി, എം.കുഞ്ഞായന്‍ കുട്ടി, രാമചന്ദ്രന്‍ നീലാംബരി, വി.വി.എം ബഷീര്‍, കെ. അഷ്റഫ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എം.മുഹമ്മദ്, അനസ് കാരയാട്, സീനത്ത് വടക്കയില്‍, മര്‍വ്വ അരിക്കുളം, പി.പി.കെ അബ്ദുള്ള, ലതേഷ് പുതിയടത്ത്, കെ.പി. പോക്കര്‍, എന്‍.കെ. അഷാഫ്, ലത കെ പൊറ്റയില്‍, എം.പി അമ്മത,് കെ എം അബ്ദുസലാം, റഫീഖ് കെ സക്കറിയ, കെ.എം ബീന വരമ്പിച്ചേരി, ആവള മുഹമ്മദ്, യൂസഫ് കുറ്റിക്കണ്ടി എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321954/arikulam-udf-committee-staged-a-sit-in-protest-in-front-of-the-panchayat-office)