---
title: "താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: ജനകീയ സമരത്തില്‍ നുഴഞ്ഞുകയറി കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് സിഐടിയു"
english_title: "Thamarassery Fresh Cut clash: CITU demands a comprehensive investigation against those who infiltrated the popular protest and unleashed violence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322017/thamarassery-fresh-cut-clash-citu-demands-a-comprehensive-investigation-against-those-who-infiltrated-the-popular-protest-and-unleashed-violence"
published_at: "2025-10-23T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9a14c8f333_0000_ATTACH__CITU.jpg"
keywords: []
---

# താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം: ജനകീയ സമരത്തില്‍ നുഴഞ്ഞുകയറി കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് സിഐടിയു

> **Lead Summary:** **കോഴിക്കോട്**: : താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സമീപവാസികള്‍ നടത്തിവന്ന ജനകീയ സമരത്തില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിച്ചതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ (സിഐടിയു) കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്**: : താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സമീപവാസികള്‍ നടത്തിവന്ന ജനകീയ സമരത്തില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിച്ചതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ (സിഐടിയു) കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കലാപം നടത്തിയ മുഴുവന്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന, ദുര്‍ഗന്ധം കാരണം പൊറുതിമുട്ടുന്ന ജനങ്ങള്‍ നടത്തിവന്ന സമാധാനപരമായ പ്രതിഷേധങ്ങളെ മറയാക്കി, മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി കലാപം അഴിച്ചുവിടുകയായിരുന്നുവെന്ന് സിഐടിയു ആരോപിച്ചു.

ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് സിഐടിയു അംഗീകരിക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയുള്ള പ്രതിഷേധങ്ങളെല്ലാം ഇതുവരെ ശക്തവും സമാധാനപരവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍, നിരപരാധികളായ ജനങ്ങളെ മറയാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ഗൂഢശക്തികളെ ശക്തമായ അന്വേഷണത്തിലൂടെ കണ്ടെത്തണം.

നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ചവരും ജില്ലയ്ക്ക് പുറത്തുനിന്നു പോലും എത്തിച്ചേര്‍ന്നവരുമായ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ജനകീയ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറിയ ക്രിമിനലുകള്‍ കലാപം നടത്തി പാവപ്പെട്ട തൊഴിലാളികളെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയും ഫയര്‍ഫോഴ്‌സ് വാഹനം ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറുകയും ചെയ്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ക്രിമിനലുകള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിഐടിയു ജില്ലാ  കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സജീഷ്, പ്രസിഡന്റ് കെ.പി. അനില്‍കുമാര്‍, ട്രഷറര്‍ ശശികുമാര്‍ പേരാമ്പ്ര, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.എം. സുരേന്ദ്രന്‍, അബ്ദുള്‍ ഗഫൂര്‍ താമരശേരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322017/thamarassery-fresh-cut-clash-citu-demands-a-comprehensive-investigation-against-those-who-infiltrated-the-popular-protest-and-unleashed-violence)