---
title: "ജവാന്‍ വിജീഷ് അനുസ്മരണം നടത്തി"
english_title: "Jawan Vijeesh commemorated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322049/jawan-vijeesh-commemorated-at-perambra"
published_at: "2025-10-23T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9c526331b1_javannn.JPG"
keywords: []
---

# ജവാന്‍ വിജീഷ് അനുസ്മരണം നടത്തി

> **Lead Summary:** പേരാമ്പ്ര: 27-ഐടിബിപി ബറ്റാലിയനും കലിക്കറ്റ് ഡിഫന്‍സും ചേര്‍ന്ന് ജവാന്‍ എ.സി വിജീഷിന്റെയും സഹപ്രവര്‍ത്തകരുടേയും ധീര രക്ത സാക്ഷിത്വ ദിനത്തില്‍ അനുസ്മരണം നടത്തി.

## Article Content

പേരാമ്പ്ര: 27-ഐടിബിപി ബറ്റാലിയനും കലിക്കറ്റ് ഡിഫന്‍സും ചേര്‍ന്ന് ജവാന്‍ എ.സി വിജീഷിന്റെയും സഹപ്രവര്‍ത്തകരുടേയും ധീര രക്ത സാക്ഷിത്വ ദിനത്തില്‍ അനുസ്മരണം നടത്തി.

വിജീഷ് പഠിച്ച പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കല്ലോടുള്ള വിജീഷിന്റെ വീട്ടിലുമായാണ് അനുസ്മരണം നടത്തിയത്.

ഐടിബിപി സബ് ഇന്‍സ്‌പെക്ടര്‍ കാശിനാഥ്, കലിക്കറ്റ് ഡിഫന്‍സ് സീനിയര്‍ അംഗം അബ്ദുള്ള പുനത്തില്‍, മറ്റ് മെമ്പര്‍മാരായ കെ.കെ സുനില്‍, കെ.കെ സുധീഷ്, അനീഷ്, ബിനു കുരാച്ചുണ്ട്, ഷാജി, രവീന്ദ്രന്‍ കിഴക്കയില്‍, മറ്റ് സഹപ്രവര്‍ത്തകരും, പേരാമ്പ്ര ഹൈസ്‌കൂള്‍ പ്രധാന അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ വിജീഷ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322049/jawan-vijeesh-commemorated-at-perambra)