---
title: "ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Block Panchayat inaugurated reconstructed office building at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322087/block-panchayat-inaugurated-reconstructed-office-building-at-perambra"
published_at: "2025-10-23T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9f7bbbe338_tp.JPG"
keywords: []
---

# ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

## Article Content

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പുനര്‍നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

തുടര്‍ന്ന് 11 മണിക്ക് നടന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

കെട്ടിട നിര്‍മ്മാണത്തിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയും ചിലവഴിച്ചാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാവുന്നത്.

1957 ല്‍ തോട്ടത്തില്‍ രാവുണ്ണികിടാവ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് പഴയ കെട്ടിടം നിര്‍മ്മിച്ചിരുന്നത്. പഴയ കെട്ടിടത്തിന്റെ തനിമ നിലനില്‍ക്കുന്ന വിധത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി. എല്‍എസ്ജിഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജി. സൂരജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്‍, കെ. കുഞ്ഞമ്മത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത്,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ, വികസനകാര്യ സമിതി ചെയര്‍മാന്‍ കെ. സജീവന്‍, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അജിത, കെ.കെ. വിനോദന്‍, പി.ടി. അഷറഫ്, സി.എം. സനാതനന്‍, വഹീദ പാറേമ്മല്‍, പ്രഭാ ശങ്കര്‍, കെ.കെ. ലിസി, ഗിരിജ ശശി,

ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, എം. കുഞ്ഞമ്മത്, കെ. മധുകൃഷ്ണന്‍, യൂസഫ് കോറോത്ത്, ആര്‍.കെ. മുനീര്‍, പി.കെ.എം. ബാലകൃഷ്ണന്‍, പി. മോനിഷ, പ്രകാശന്‍ കിഴക്കയില്‍, ഡി.കെ. മനു, എന്‍. ആലിക്കുട്ടി, മനോജ് ആവള, തോട്ടത്തില്‍ വിശ്വനാഥന്‍ നായര്‍, ടി.വി. ഷീബ, എ.സി. സതി തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. സുജീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസകാര്യ സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു. തുടര്‍ന്ന് വയോജന സംഗമവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322087/block-panchayat-inaugurated-reconstructed-office-building-at-perambra)