---
title: "സ്വര്‍ണ്ണ കൊള്ള നടത്തിയ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച്"
english_title: "Yuva Morcha protest march to the home of former malabar devaswam executive officer vinod who committed gold robbery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322183/yuva-morcha-protest-march-to-the-home-of-former-malabar-devaswam-executive-officer-vinod-who-committed-gold-robbery"
published_at: "2025-10-23T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa3a3c075c1_0000_ATTACH__YUVAVINOD.jpg"
keywords: []
---

# സ്വര്‍ണ്ണ കൊള്ള നടത്തിയ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച്

> **Lead Summary:** **കടിയങ്ങാട് :** ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കൊള്ള നടത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി യുവമോര്‍ച്ച. ബാലുശ്ശേരി കോട്ട ക്ഷേത്രത്തില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കൊള്ള നടത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിനോദിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

## Article Content

**കടിയങ്ങാട് :** ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കൊള്ള നടത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി യുവമോര്‍ച്ച. ബാലുശ്ശേരി കോട്ട ക്ഷേത്രത്തില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കൊള്ള നടത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിനോദിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് മഹിമയില്‍ വിനോദിന്റെ വീടിന് സമീപം പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. അല്പ നേരം പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

കോഴിക്കോട് നോര്‍ത്ത് ജില്ല യുവമോര്‍ച്ച കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മനു പ്രസാദ് ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അമല്‍ രാജ് അധ്യക്ഷ വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് മനു മോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ഡി.കെ മനു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഖില്‍ നാളോംകണ്ടി, അഖില്‍ രാജ്, സെക്രട്ടറി വിഷ്ണു അരിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ച്ചിന് ബിജെപി ജില്ലാ ട്രഷറര്‍ വിപിന്‍ ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് മാരായ സുധീഷ് നടുവത്തൂര്‍, ഷിബിന്‍ പത്മനാഭന്‍, രജിത രാഹുല്‍, ട്രഷറര്‍ അരുണ്‍ ലാല്‍, രഗിലേഷ് അഴിയൂര്‍, പി.കെ ശ്രീസണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322183/yuva-morcha-protest-march-to-the-home-of-former-malabar-devaswam-executive-officer-vinod-who-committed-gold-robbery)