---
title: "നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയപറമ്പ് നഗറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച"
english_title: "The renovated Valiyaparamba Nagar in Nochad Grama Panchayat was inaugurated on Friday."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322189/the-renovated-valiyaparamba-nagar-in-nochad-grama-panchayat-was-inaugurated-on-friday"
published_at: "2025-10-23T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa4a8180561_0000_ATTACH__VALIYAPARAMBU.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയപറമ്പ് നഗറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച

> **Lead Summary:** **പേരാമ്പ്ര** : സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് നഗറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച. പട്ടികജാതി വികസനവകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വലിയ പറമ്പ് നഗര്‍ നവീകരിച്ചത്.

## Article Content

**പേരാമ്പ്ര** : സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് നഗറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച. പട്ടികജാതി വികസനവകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വലിയ പറമ്പ് നഗര്‍ നവീകരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വലിയ പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ പട്ടി കജാതി വികസന ഓഫീസര്‍ ഐ.പി ശൈലേഷ് പദ്ധതി അവതരണവും, നിര്‍മ്മിതി കേന്ദ്രം അസി. എഞ്ചിനീയര്‍ ഇ. സീന റിപ്പോര്‍ട്ട് അവതരണവും നടത്തും.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ ഷിജി കൊട്ടാറക്കല്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭ ശങ്കര്‍ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322189/the-renovated-valiyaparamba-nagar-in-nochad-grama-panchayat-was-inaugurated-on-friday)