---
title: "ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു"
english_title: "Trees fell due to strong winds and rain at koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322214/trees-fell-due-to-strong-winds-and-rain-at-koyilandy"
published_at: "2025-10-23T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb123665663_maram.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു

> **Lead Summary:** **കൊയിലാണ്ടി:** ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയില്‍ മരങ്ങള്‍ കടപുഴകി വീണു. ഇന്നലെ വൈകീട്ട് 6.30 ഓടുകൂടി കൊയിലാണ്ടി ബിവറേജ് റോഡിലും, കൊയിലാണ്ടി വലിയ മങ്ങാട് തീരദേശ റോഡിലും 7 മണിയോട് യോടു കൂടി പാലക്കുളം നാഷണല്‍ ഹൈവേയിലും ആണ് മരങ്ങള്‍ കടപുഴകി വീണത്.

## Article Content

**കൊയിലാണ്ടി:** ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയില്‍ മരങ്ങള്‍ കടപുഴകി വീണു. ഇന്നലെ വൈകീട്ട് 6.30 ഓടുകൂടി കൊയിലാണ്ടി ബിവറേജ് റോഡിലും, കൊയിലാണ്ടി വലിയ മങ്ങാട് തീരദേശ റോഡിലും 7 മണിയോട് യോടു കൂടി പാലക്കുളം നാഷണല്‍ ഹൈവേയിലും ആണ് മരങ്ങള്‍ കടപുഴകി വീണത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. കൊയിലാണ്ടി പാലക്കുളം നാഷണല്‍ ഹൈവേയില്‍ വീണ വന്‍മരം കാരണം ഏകദേശം ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മരത്തിനടിയില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറും ഇതിനടിയില്‍ പെട്ടിരുന്നു.

അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍ പി.എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എസ് സജിന്‍, ബി ഹേമന്ത്, കെ ബിനീഷ്, സി സിജിത്ത്, എം ലിനീഷ്, വി.പി രജീഷ്, നവീന്‍ കുമാര്‍, ഹോംഗാര്‍ഡുമാരായ ഓം പ്രകാശ്, വി.പി രജീഷ്, ഷൈജു, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ മഹേഷ്, പ്രതീഷ്, ഷാജി, പ്രസാദ്, മുഹമ്മദ് റാഫി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322214/trees-fell-due-to-strong-winds-and-rain-at-koyilandy)