---
title: "കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്ക്"
english_title: "Housewife injured in wild boar attack at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322276/housewife-injured-in-wild-boar-attack-at-chakkittapara"
published_at: "2025-10-24T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb1c7b80373_pig.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്ക്

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തോട്ടില്‍ വീട്ടമ്മക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. മാവട്ടം തൈക്കടുപ്പില്‍ രാജുവിന്റെ ഭാര്യ ടി.ഡി. ഷൈല യെയാണ് കാട്ടുപന്നി ആക്രമിച്ചത്.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തോട്ടില്‍ വീട്ടമ്മക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. മാവട്ടം തൈക്കടുപ്പില്‍ രാജുവിന്റെ ഭാര്യ ടി.ഡി. ഷൈല യെയാണ് കാട്ടുപന്നി ആക്രമിച്ചത്.

കാലത്ത് പള്ളിയില്‍ പോയി തിരിച്ചു വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്. ഷൈല പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി അംഗമാണ് ഷൈല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322276/housewife-injured-in-wild-boar-attack-at-chakkittapara)