---
title: "പ്രവീണ്‍ കുമാറിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരിക്കും; വിഷ്ണു വത്സന്റെ മാതാവ് മാധവി "
english_title: "There will be a satyagraha in front of Praveen Kumar's house; Vishnu Valsan's mother Madhavi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322295/there-will-be-a-satyagraha-in-front-of-praveen-kumars-house-vishnu-valsans-mother-madhavi"
published_at: "2025-10-24T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb2cda28bc2_hjk.jpg"
keywords: []
---

# പ്രവീണ്‍ കുമാറിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരിക്കും; വിഷ്ണു വത്സന്റെ മാതാവ് മാധവി 

> **Lead Summary:** **പേരാമ്പ്ര :** ഷാഫിപറമ്പലിനെ മര്‍ദ്ദിച്ചതായി ആദ്യം ആരോപണമുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് മാധവി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ വിഷ്ണു വത്സനാണ് ഷാഫിയെ ലാത്തി കൊണ്ട് തലക്കടിച്ചതായി ആരോപണമുയര്‍ന്നത്.

## Article Content

**പേരാമ്പ്ര :** ഷാഫിപറമ്പലിനെ മര്‍ദ്ദിച്ചതായി ആദ്യം ആരോപണമുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് മാധവി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ വിഷ്ണു വത്സനാണ് ഷാഫിയെ ലാത്തി കൊണ്ട് തലക്കടിച്ചതായി ആരോപണമുയര്‍ന്നത്.

എന്നാല്‍ ഇന്നലെ ഷാഫി പറമ്പില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞ സാഹചര്യത്തിലാണ് വിഷ്ണു വത്സന്റെ മാതാവ് മാധവി പ്രതികരിച്ചത്. പല കോണ്‍ഗ്രസ് നേതാക്കളും വിഷ്ണുവിന്റെ ഫോട്ടോ അടക്കം പുറത്ത് വിട്ടതായും തങ്ങള്‍ക്ക് ഇതുകാരണം പലഭാഗത്ത് നിന്നും ഒട്ടേറെ ഭീഷണികള്‍ ഉണ്ടായതായും അവര്‍ പറഞ്ഞു.

ഇങ്ങനെ ഒരു പ്രചരണം വിഷ്ണു വത്സനെതിരായി സാമൂഹ്യമാധ്യമങ്ങളില്‍ വന്ന സാഹചര്യത്തില്‍ ഈ പ്രചരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഞാനും എന്റെ കുടുംബവും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ വീടിന് മുന്നില്‍ ഇതിന് പരിഹാര മുണ്ടാകുന്നത് വരെ സത്യാഗ്രഹമിരിക്കുമെന്നും റിട്ട: അധ്യാപിക കൂടിയായ മാധവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322295/there-will-be-a-satyagraha-in-front-of-praveen-kumars-house-vishnu-valsans-mother-madhavi)