---
title: "പേരാമ്പ്രയില്‍ യുവാവ് തോട്ടില്‍ മരിച്ചനിലയില്‍"
english_title: "Youth found dead in a stream in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322300/youth-found-dead-in-a-stream-in-perambra"
published_at: "2025-10-24T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb368b0b62e_sudheesh.jpg"
keywords: []
---

# പേരാമ്പ്രയില്‍ യുവാവ് തോട്ടില്‍ മരിച്ചനിലയില്‍

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഹൈസ്‌കൂളിനടുത്ത് പാറക്കുടുമ്പില്‍ കിഴക്കേ ചങ്ങരത്ത് കുന്നുമ്മല്‍ സുധീഷിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഹൈസ്‌കൂളിനടുത്ത് പാറക്കുടുമ്പില്‍ കിഴക്കേ ചങ്ങരത്ത് കുന്നുമ്മല്‍ സുധീഷിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായ സുധീഷ് പനിയായതിനാല്‍ താലൂക്ക് ആശുപത്രിയില്‍ പോകുകയും പിന്നീട് തിരിച്ച് വീട്ടില്‍ എത്താതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് കാലത്ത് 9.15 ഓടെ വീടിന് സമീപത്തെ തോട്ടില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃദദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

പരേതരായ അരിയന്റെയും മാധവിയുടെയും മകനാണ്. ഭാര്യ ശ്രീജ (കിഴിഞ്ഞാണ്യം). സഹോദരങ്ങള്‍. ജാനകി ബാബു, നാരായണി, ശാന്ത, യശോദ, രതീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322300/youth-found-dead-in-a-stream-in-perambra)