---
title: "ഏക്കാട്ടൂരില്‍ തൊഴിലുറപ്പ് സംഗമം സംഘടിപ്പിച്ചു"
english_title: "Employment guarantee meeting organized in Ekkatoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322305/employment-guarantee-meeting-organized-in-ekkatoor"
published_at: "2025-10-24T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb3e3e61d4e_saaal.JPG"
keywords: []
---

# ഏക്കാട്ടൂരില്‍ തൊഴിലുറപ്പ് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കാരയാട് : **കാരയാട് :**കാരയാട് : **ഖല യുഡിടിഎഫ് തൊഴിലുറപ്പ് സംഗമം ഏക്കാട്ടൂരില്‍ സംഘടിപ്പിച്ചു. ഐഎന്‍ടിയൂസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**കാരയാട് : **കാരയാട് :**കാരയാട് : **ഖല യുഡിടിഎഫ് തൊഴിലുറപ്പ് സംഗമം ഏക്കാട്ടൂരില്‍ സംഘടിപ്പിച്ചു. ഐഎന്‍ടിയൂസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി സംഗമം ഉദ്ഘാടനം ചെയ്തു.

സിപിഐ(എം) ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍ മാഹത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സിപിഐ(എം) രാഷ്ട്രിയ നേട്ടത്തിന് വേണ്ടി രാഷ്ട്രിയ വല്‍ക്കരിക്കുകയാണെന്നും, പല ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫില്‍ പ്പെട്ട തൊഴിലാളികളോട് രാഷ്ട്രിയ വിവേചനം കാണിക്കുന്നു, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടി യുവിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ തൊഴിലാളികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഇടച്ചേരി അധ്യക്ഷത വഹിച്ചു. എസ്ടിയു തൊഴിലുറപ്പ് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഇ.കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി, സി.രാമദാസ്, നാസര്‍ ചാലില്‍ ,കെ.അഷറഫ്, യൂസഫ് കുറ്റിക്കണ്ടി, കെ.എം അബ്ദുല്‍ സലാം, അമ്മത് പൊയിലങ്ങല്‍, കെ.ശ്രീകുമാര്‍ ,അശോകന്‍ കാളിയത്ത് മുക്ക്,അനില്‍കുമാര്‍അരിക്കുളം, പി. എം മോഹനന്‍ ,കെ.എം എ ജലീല്‍ ,ഇ.പി രതീഷ്, സനല്‍ വാകമോളി, മനോജ് എളമ്പിലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

എസ്ടിയു അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് അന്‍സിന കുഴിച്ചാലില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സൗദ കുറ്റിക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322305/employment-guarantee-meeting-organized-in-ekkatoor)