---
title: " കനാല്‍ റോഡ് കാടുമൂടി അപകട ഭീഷണി ഉര്‍ത്തുന്നു"
english_title: "Canal Road is covered in forest, posing a danger"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322345/canal-road-is-covered-in-forest-posing-a-danger"
published_at: "2025-10-24T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb5528326ff_saaal.JPG"
keywords: []
---

#  കനാല്‍ റോഡ് കാടുമൂടി അപകട ഭീഷണി ഉര്‍ത്തുന്നു

> **Lead Summary:** **മുളിയങ്ങല്‍: **കനാല്‍ റോഡ് കാടുമൂടി അപകട ഭീഷണി ഉര്‍ത്തുന്നതിനാല്‍ കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും കാട്‌വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. കായണ്ണ ഭാഗത്തേക്കുള്ള കനാല്‍ റോഡാണ് അപകട ഭീഷണി ഉര്‍ത്തുന്നത്.

## Article Content

**മുളിയങ്ങല്‍: **കനാല്‍ റോഡ് കാടുമൂടി അപകട ഭീഷണി ഉര്‍ത്തുന്നതിനാല്‍ കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ടിനും, സെക്രട്ടറിക്കും കാട്‌വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. കായണ്ണ ഭാഗത്തേക്കുള്ള കനാല്‍ റോഡാണ് അപകട ഭീഷണി ഉര്‍ത്തുന്നത്.

ടാര്‍ ചെയ്ത റോഡാണെങ്കിലും ഭയപ്പാടോടെ മാത്രമേ ഇതുവഴി വാഹനത്തില്‍ പോലും സഞ്ചരിക്കാന്‍ കഴിയൂ. വാളൂര്‍ ജിയുപി. സ്‌കൂളിലേക്ക് നിരവധി കുട്ടികള്‍ നടന്ന് പോകുന്ന വഴിയാണിത്. കാട്ടുപന്നി, പെരുമ്പാമ്പ് തുടങ്ങിയവയെ ഇവിടെ യാഥേഷ്ടം കാണുന്നുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു.

അടിയന്തിരമായി കാട് വെട്ടി മാറ്റാനുള്ള നടപടി ഉണ്ടാകണമെന്നും, സ്‌കൂളിലേക്ക് ചെറിയ കുട്ടികള്‍ നടന്നു പോകേണ്ടി വരുന്ന സാഹചര്യത്തില്‍ ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവച്ചേക്കാമെന്നും, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഉടനെ കാട് വെട്ടി മാറ്റണമെന്നുംവല്‍സന്‍ എടക്കോടന്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322345/canal-road-is-covered-in-forest-posing-a-danger)