---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി"
english_title: "Perambra Block Panchayat Kerala Festival begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322357/perambra-block-panchayat-kerala-festival-begins"
published_at: "2025-10-24T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb5f2e2ee9a_chess.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

> **Lead Summary:** പേരാമ്പ്ര : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരത്തോടെ തുടക്കമായി. ചെസ്സ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

## Article Content

പേരാമ്പ്ര : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരത്തോടെ തുടക്കമായി. ചെസ്സ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

വോളിബോള്‍ മത്സരം 26 ന് ആവള കുട്ടോത്ത് സ്‌കൂള്‍, കലാ മത്സരങ്ങള്‍ 27 ന് ബ്ലോക്ക് ഓഫീസ്, ഗെയിംസ് മല്‍സരങ്ങള്‍ 28 ന് കെറ്റോ ഇന്‍ഡോര്‍ സ്റ്റേഡിയം പേരാമ്പ്ര, രചനാ മല്‍സരങ്ങള്‍ 29 ന് ബ്ലോക്ക് ഓഫീസിലും, നീന്തല്‍ മല്‍സരങ്ങള്‍ ചക്കിട്ടപാറയിലും 30 ന് കബഡി മല്‍സരം പേരാമ്പ്രഹയര്‍സെക്കന്ററി സ്‌കൂളിലും, ക്രിക്കറ്റ് മല്‍സരം 31 ന് കാക്കകുനി സ്റ്റേഡിയത്തിലും വടംവലി മല്‍സരം വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളിലും അത് ലറ്റിക്‌സ് മല്‍സരങ്ങള്‍ നവം: 2 ന് സികെജി കോളെജ് ഗ്രൗണ്ടിലും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322357/perambra-block-panchayat-kerala-festival-begins)