---
title: "കാട്ടുപന്നി ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്ക്"
english_title: "Student injured in wild boar attack at panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322404/student-injured-in-wild-boar-attack-at-panthirikkara"
published_at: "2025-10-24T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fbbb4196214_pig.JPG"
keywords: []
---

# കാട്ടുപന്നി ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്ക്

> **Lead Summary:** പന്തിരിക്കര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. ചാലുപറമ്പില്‍ സൈനുദ്ധീന്റെ മകന്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാന്‍ ആണ് പരുക്കേറ്റത്.

## Article Content

പന്തിരിക്കര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. ചാലുപറമ്പില്‍ സൈനുദ്ധീന്റെ മകന്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാന്‍ ആണ് പരുക്കേറ്റത്.

ഇന്ന് കാലത്ത് പന്തിരിക്കര കെ.ടി റോഡില്‍ വെച്ച് കാട്ടുപന്നി ഇരുചക്രവാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു. പന്നിയുടെ ആക്രമണത്തില്‍ മുഹമ്മദ് സിനാന്‍ നിലത്ത് വീഴുകയായിരുന്നു. എന്നാല്‍ പന്നി വീണ്ടും മുഹമ്മദ് സിനാനെ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിനാനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദക്തചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ചങ്ങരോത്ത് പഞ്ചായത്തില്‍ പന്നി ശല്യം രൂക്ഷമായിരിക്കുന്നു. ആവടുക്ക വയല്‍ കാട് മൂടി കിടക്കുന്നതിനാല്‍ അവിടം കാട്ടുപന്നികളുടെ താവളമായിരിക്കുകയാണ്. നടന്ന് പോവാന്‍ വരെ ജനങ്ങള്‍ക്ക് ഭയമാണ്.

ആവടുക്ക മദ്രസ്സയിലെയും ആവടുക്ക എല്‍പി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പേടിയോടെയാണ് ഇതുവഴി സഞ്ചരിക്കാറുള്ളത്. രാത്രിയും പകലും സ്വന്തം വീടുകളില്‍ എത്തിപ്പൊടാന്‍ പോലും ഭയമാണെന്നും കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാട്ടുപന്നി ഒരുപോലെ ഭീഷണിയായിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322404/student-injured-in-wild-boar-attack-at-panthirikkara)