---
title: "ഭിന്നശേഷിക്കാര്‍ക്കായുള്ള പെട്ടിക്കട വിതരണോത്ഘാടനം  ചെയ്തു"
english_title: "Inauguration of the distribution of boxes for the differently-abled"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322442/inauguration-of-the-distribution-of-boxes-for-the-differently-abled"
published_at: "2025-10-25T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc5e1346a8e_kjl.JPG"
keywords: []
---

# ഭിന്നശേഷിക്കാര്‍ക്കായുള്ള പെട്ടിക്കട വിതരണോത്ഘാടനം  ചെയ്തു

> **Lead Summary:** ചക്കിട്ടപാറ:ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട വിതരണം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ പെട്ടിക്കടയാണ് വിതരണം ചെയ്തത്.

## Article Content

ചക്കിട്ടപാറ:ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട വിതരണം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ പെട്ടിക്കടയാണ് വിതരണം ചെയ്തത്.

വിതരണോത്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചേയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, പഞ്ചായത്ത് അംഗങ്ങളായ ആലീസ് പുതിയേടത്ത്, വിനിഷ ദിനേശന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.സി സുരാജന്‍, ജെയിംസ് ഏട്ടാനിക്കുഴി, ജഗദീശന്‍ ചക്കുളങ്ങര മീത്തല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322442/inauguration-of-the-distribution-of-boxes-for-the-differently-abled)