---
title: "നൊച്ചാട് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "Nochad Public Health Center inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322459/nochad-public-health-center-inaugurated"
published_at: "2025-10-25T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc67ea4c44d_KELU.JPG"
keywords: []
---

# നൊച്ചാട് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നൊച്ചാട്: **കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഹെല്‍ത്ത് സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. 46 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ജെ അഭിലാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

**നൊച്ചാട്: **കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഹെല്‍ത്ത് സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. 46 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ജെ അഭിലാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചെയര്‍പേഴ്‌സണ്‍ വികസന സ്റ്റാന്‍ഡിങ് ശോഭന വൈശാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, ഡോ: രാജാറാം, ഡോ: സി.കെ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍, ഗ്രാമപഞ്ചായത്ത് അംഗം പി.എം രജീഷ്, എടവന സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ശാരദ പട്ടേരികണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം സനില ചെറുവറ്റ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322459/nochad-public-health-center-inaugurated)