---
title: "നവീകരിച്ച നൊച്ചാട് വലിയപറമ്പ് നഗര്‍ ഉദ്ഘാടനം ചെയ്തു"
english_title: "Renovated Nochad Valiyaparamba Nagar inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322471/renovated-nochad-valiyaparamba-nagar-inaugurated"
published_at: "2025-10-25T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc7b447a1b4_saaal.JPG"
keywords: []
---

# നവീകരിച്ച നൊച്ചാട് വലിയപറമ്പ് നഗര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയപറമ്പ് നഗര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് വലിയ പറമ്പ് നഗര്‍ നവീകരിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വലിയ പറമ്പ് നഗര്‍ നാടിന് സമര്‍പ്പിച്ചു.

## Article Content

**നൊച്ചാട്:** നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയപറമ്പ് നഗര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് വലിയ പറമ്പ് നഗര്‍ നവീകരിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വലിയ പറമ്പ് നഗര്‍ നാടിന് സമര്‍പ്പിച്ചു.

പട്ടികജാതി ഉന്നതികള്‍ വളരേണ്ടത് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെയാണെന്നും പട്ടികജാതി ഉന്നതികളിലെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിജി കൊട്ടാരക്കല്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭ ശങ്കര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.പി ഷൈലേഷ്, നിര്‍മിതി കേന്ദ്രം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇ. സീന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322471/renovated-nochad-valiyaparamba-nagar-inaugurated)