---
title: "റെക്കോര്‍ഡിനൊപ്പം ദേവനന്ദ വി ബിജുവിന് വീടെന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുന്നു"
english_title: "Along with the record, Devananda V. Biju's dream of owning a house also comes true"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322592/along-with-the-record-devananda-v-bijus-dream-of-owning-a-house-also-comes-true"
published_at: "2025-10-25T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fd0e1f7c376_deva.jpg"
keywords: []
---

# റെക്കോര്‍ഡിനൊപ്പം ദേവനന്ദ വി ബിജുവിന് വീടെന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുന്നു

> **Lead Summary:** പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വേദനയിലും തളരാതെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവനന്ദ വി ബിജു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനമായത്. 2017-ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 25.13 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ദേവനന്ദ തിരുത്തിയെഴുതിയത്. 100 മീറ്ററിലും ദേവനന്ദ സ്വര്‍ണ്ണം നേടിയിരുന്നു. 

## Article Content

പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വേദനയിലും തളരാതെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് പേരാമ്പ്ര മമ്മിളിക്കുളം സ്വദേശിയായ ദേവനന്ദ വി ബിജു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനമായത്. 2017-ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 25.13 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ദേവനന്ദ തിരുത്തിയെഴുതിയത്. 100 മീറ്ററിലും ദേവനന്ദ സ്വര്‍ണ്ണം നേടിയിരുന്നു. 

അപ്പെന്റിസൈറ്റിസ് രോഗം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദ്ദേശിച്ചിട്ടും, അത് മാറ്റിവെച്ചാണ് വേദന സഹിച്ച് ദേവനന്ദ ട്രാക്കിലിറങ്ങിയത്. ഹീറ്റ്‌സിന് ശേഷം ആശുപത്രിയില്‍ പോയി ഫൈനലിന് മടങ്ങിയെത്തിയാണ് ദേവനന്ദ ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദക്ക് റെക്കോര്‍ഡ് നേട്ടത്തിനൊപ്പം വീടെന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുന്ന.ദേവനന്ദയുടെ സാമ്പത്തിക സാഹചര്യം മന്ത്രി ശിവന്‍കുട്ടി നേരില്‍ കണ്ട് മനസിലാക്കിയിരുന്നു.

സ്വന്തമായി ഭൂമിയുണ്ടെങ്കിലും നല്ലൊരു വീടില്ലാത്ത ദേവനന്ദയുടെ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ കുട്ടിക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. മമ്മിളിക്കുളം കോട്ടിലോടുമ്മല്‍ ബിജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ വി ബിജു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322592/along-with-the-record-devananda-v-bijus-dream-of-owning-a-house-also-comes-true)