---
title: "കോട്ടൂര്‍ പെരവച്ചേരിയിലെ തൊടുവയില്‍ സന്തോഷ് പെരവച്ചേരി അന്തരിച്ചു"
english_title: "Santosh Peravacheri passed away at Thoduva in Kottoor Peravacheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322634/santosh-peravacheri-passed-away-at-thoduva-in-kottoor-peravacheri"
published_at: "2025-10-26T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdb217c501d_asd.jpg"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരിയിലെ തൊടുവയില്‍ സന്തോഷ് പെരവച്ചേരി അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍ :** കോട്ടൂര്‍ പെരവച്ചേരിയിലെ തൊടുവയില്‍ സന്തോഷ് പെരവച്ചേരി അന്തരിച്ചു. പെരവച്ചേരിയിലെ പൊതുപ്രവര്‍ത്തകനും കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡണ്ടും നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗവും ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.

## Article Content

**കോട്ടൂര്‍ :** കോട്ടൂര്‍ പെരവച്ചേരിയിലെ തൊടുവയില്‍ സന്തോഷ് പെരവച്ചേരി അന്തരിച്ചു. പെരവച്ചേരിയിലെ പൊതുപ്രവര്‍ത്തകനും കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡണ്ടും നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗവും ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.

പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് കല്ല്യാണി അമ്മ. ഭാര്യ ചിത്രലേഖ. സഹോദരങ്ങള്‍ ടി.എം വിശ്വനാഥന്‍ (റിട്ട: അധ്യാപകന്‍), രാധാകൃഷ്ണന്‍, മോഹനന്‍ (റിട്ട: അധ്യാപകന്‍ പുതുപ്പറമ്പ് കോട്ടക്കല്‍), മാലതി (നടുവണ്ണൂര്‍). സഞ്ചയനം ബുധനാഴ്ച്ച.

യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത്, കെപിസിസി ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്, കെപിസിസി അംഗം രാമചന്ദ്രന്‍, സംസ്‌കാരിക സാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍ പി മാധവന്‍, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി റാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത, ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് അഭിജിത്ത് ഉണ്ണികുളം, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322634/santosh-peravacheri-passed-away-at-thoduva-in-kottoor-peravacheri)