---
title: "തെയ്യം കലാകാരന്‍ നൊച്ചാട് പാറക്കല്‍ മീത്തല്‍ ഗോപാലന്‍കുട്ടി പണിക്കര്‍ അന്തരിച്ചു "
english_title: "Theyyam artist Nochad Parakkal Meethal Gopalankutty Panicker has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32266/theyyam-artist-nochad-parakkal-meethal-gopalankutty-panicker-has-passed-away"
published_at: "2022-03-17T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232da1028757_0000 WATER MARK.JPG"
keywords: []
---

# തെയ്യം കലാകാരന്‍ നൊച്ചാട് പാറക്കല്‍ മീത്തല്‍ ഗോപാലന്‍കുട്ടി പണിക്കര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: കൊയിലാണ്ടി താലൂക്കിലെ അറിയപ്പെടുന്ന തെയ്യം കലാകാരന്‍ നൊച്ചാട് പാറക്കല്‍ മീത്തല്‍ ഗോപാലന്‍കുട്ടി പണിക്കര്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര**: കൊയിലാണ്ടി താലൂക്കിലെ അറിയപ്പെടുന്ന തെയ്യം കലാകാരന്‍ നൊച്ചാട് പാറക്കല്‍ മീത്തല്‍ ഗോപാലന്‍കുട്ടി പണിക്കര്‍ അന്തരിച്ചു.

65 വര്‍ഷങ്ങളോളം തിരുവനന്തപുരം നാരായണ ഗുരുസ്വാമി ക്ഷേത്രം, വെസ്റ്റ്ഹില്‍ കേളുക്കുട്ടിക്കാവ്, വടകര ,പന്നിമുക്ക്, പട്ടര്‍പാലം, കോട്ടൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തെയ്യം കെട്ടിയിട്ടുണ്ട്.

കോഴിക്കോട് ആകാശവാണിയില്‍ 26 കൊല്ലം അദ്ദേഹവും കുടുംബവും അവതരിപ്പിച്ച മാരന്‍ പാട്ട് റേഡിയോ ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുത്തു.

ന്യൂമാരി ലാന്‍ഡ് എന്ന എറണാകുളം സര്‍ക്കസില്‍ നാലുവര്‍ഷത്തോളം ഹാസ്യതാരമായി പ്രവര്‍ത്തിച്ചു. അര്‍ജുനന്റെ കഥ, കാലന്‍ പട്ട്, ഗുളികന്റെ കഥ, ശാസ്തപ്പന്‍ എന്നിവ ആസ്പദമാക്കി വാമൊഴിയായി വര്‍ഷങ്ങളോളം ഗ്രാമങ്ങളില്‍ ഗാനമാലപിച്ചിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ ലീല. മക്കള്‍ സുരേഷ്, ഷാജി. മരുമകള്‍ ഷൈനി. സഹോദരന്‍ പരേതനായ ചാത്തുക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32266/theyyam-artist-nochad-parakkal-meethal-gopalankutty-panicker-has-passed-away)