---
title: "പൊറാളി കുരിശുപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി"
english_title: "Flag hoisted at Porali Kurishupalli to mark the commemoration of the Holy Parumala Thirumeni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322665/flag-hoisted-at-porali-kurishupalli-to-mark-the-commemoration-of-the-holy-parumala-thirumeni"
published_at: "2025-10-26T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fde7f4ee66f_palli.jpg"
keywords: []
---

# പൊറാളി കുരിശുപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി

> **Lead Summary:** കൂരാച്ചുണ്ട്. ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള പൊറാളി സെന്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു തുടക്കമായി.

## Article Content

കൂരാച്ചുണ്ട്. ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള പൊറാളി സെന്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു തുടക്കമായി.

ഫാദര്‍ ജേക്കബ് കുര്യന്‍ ചായനാനിക്കല്‍ കോറെപ്പിസ്‌കോപ്പ കൊടിയേറ്റ് നിര്‍വ്വഹിച്ചു. വികാരി ഫാദര്‍ ജോമി ജോര്‍ജ് സഹകാര്‍മികത്വം വഹിച്ചു. കുര്‍ബാന, വചനസന്ദേശം എന്നിവ നടത്തി.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കുരിശുപള്ളിയില്‍ ഭജന, ധ്യാനം എന്നിവ നടക്കും. 31 ന് വൈകിട്ട് 6 ന് സന്ധ്യാനമസ്‌കാരം, പ്രസംഗം - ഫാദര്‍ സിബി തോമസ് കട്ടയ്ക്കല്‍, ആനപ്പാറ കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, ആശീര്‍വാദം, ആകാശവിസ്മയം, വാദ്യമേളം, നേര്‍ച്ച വിളമ്പ്.

നവംബര്‍ 1 ന് രാവിലെ 8 ന് കുര്‍ബാന, പെരുന്നാള്‍ സന്ദേശം - ഫാദര്‍ അനൂപ് അലക്‌സാണ്ടര്‍, അങ്കണവാടി കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, ഉല്‍പന്ന ലേലം, കൊടിയിറക്കോടെ ചടങ്ങുകള്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322665/flag-hoisted-at-porali-kurishupalli-to-mark-the-commemoration-of-the-holy-parumala-thirumeni)