---
title: "കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം തിങ്കളാഴ്ച"
english_title: "Keezhariyur Family Health Center building inauguration on Monday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322683/keezhariyur-family-health-center-building-inauguration-on-monday"
published_at: "2025-10-26T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdf92341946_tp.jpg"
keywords: []
---

# കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം തിങ്കളാഴ്ച

> **Lead Summary:** കീഴരിയൂര്‍: കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. കെട്ടിട നിര്‍മ്മാണത്തിനായി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയും എന്‍എച്ച്എം ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും വകയിരുത്തിയാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

## Article Content

കീഴരിയൂര്‍: കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. കെട്ടിട നിര്‍മ്മാണത്തിനായി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയും എന്‍എച്ച്എം ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും വകയിരുത്തിയാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

ആരോഗ്യ കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജജ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ഡോ: കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ രാജാറാം കിഴക്കേകണ്ടിയില്‍, ഡോ: സി.കെ ഷാജി ജില്ലാ പ്രോഗ്രാം ഓഫീസര്‍, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട് എന്നിവര്‍ സന്നിഹിതരാകും. അസിസ്റ്റന്റ് എഞ്ചിനിയര്‍ ടി.എ ദീപ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങില്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322683/keezhariyur-family-health-center-building-inauguration-on-monday)