---
title: "സ്ഥാപിക്കും മുന്‍പേ കണ്ണടച്ച് ഹൈമാസ്സ് ലൈറ്റ്; പ്രതിഷേധവുമായി യൂത്ത് ലീഗ്"
english_title: "Youth League protests against high-mass light being installed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322725/youth-league-protests-against-high-mass-light-being-installed"
published_at: "2025-10-26T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe58951aec8_me.jpg"
keywords: []
---

# സ്ഥാപിക്കും മുന്‍പേ കണ്ണടച്ച് ഹൈമാസ്സ് ലൈറ്റ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

> **Lead Summary:** **പേരാമ്പ്ര : **കക്കാട് ബൈപ്പാസ് റോഡില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഹൈമാസ്സ് ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് ഇതുവരെ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **കക്കാട് ബൈപ്പാസ് റോഡില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഹൈമാസ്സ് ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് ഇതുവരെ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.

എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചതെന്നും കാരാറുക്കാര്‍ക്ക് ലക്ഷങ്ങള്‍ അഴിമതി നടത്താനുള്ള വെള്ളാനകളായി ഇത്തരം പ്രവര്‍ത്തികള്‍ മാറിയിരിക്കുന്നു എന്നും യൂത്ത് ലീഗ് ആരോപിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.പി ഹമീദ് ഉദ്ഘടനം ചെയ്തു. എം. സിയാസര്‍ അധ്യക്ഷത വഹിച്ചു.

എം.സി അഫ്‌സല്‍, എന്‍.കെ അസീസ്, ഒ.ടി ശംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഫ്‌സല്‍ നടുക്കണ്ടി, എം.പി അഷ്റഫ്, മജീദ് പരപ്പില്‍, എന്‍.കെ മുസ്തഫ, സി.കെ സാബിത്, ഒ.ടി ഫഹദ്, എം.സി ബഷീര്‍, സി.പി മസൂദ്, എം.പി.എം നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322725/youth-league-protests-against-high-mass-light-being-installed)