---
title: "ടി.പി രവീന്ദ്രന്‍ സ്മാരക കളിസ്ഥലം നാടിന് സമര്‍പ്പിച്ചു"
english_title: "TP Raveendran Memorial Playground dedicated to the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322729/tp-raveendran-memorial-playground-dedicated-to-the-nation"
published_at: "2025-10-27T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe69f750fcc_kali.jpg"
keywords: []
---

# ടി.പി രവീന്ദ്രന്‍ സ്മാരക കളിസ്ഥലം നാടിന് സമര്‍പ്പിച്ചു

> **Lead Summary:** കൂട്ടാലിട : കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മിച്ച കളിസ്ഥലം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ടി.പി. ഉഷ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ വനിതാ വോളിബാള്‍ മുന്‍ ക്യാപ്റ്റന്‍ എസ്. രേഖ മുഖ്യാതിഥിയായിരുന്നു.

## Article Content

കൂട്ടാലിട : കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മിച്ച കളിസ്ഥലം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ടി.പി. ഉഷ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ വനിതാ വോളിബാള്‍ മുന്‍ ക്യാപ്റ്റന്‍ എസ്. രേഖ മുഖ്യാതിഥിയായിരുന്നു.

നരയംകുളം ഗ്രാമീണ വായനശാല സെക്രട്ടറി എ.കെ. കണാരന്‍, ഡിസിസി സെക്രട്ടറി സി.എച്ച്. സുരേന്ദ്രന്‍, കോച്ച് എന്‍.പി. സുരേഷ്, ആയാട്ട് രജനി, എന്‍.എസ്. ഷീന, ടി.പി. ബാലറാം, ജി. ജിതേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടന്ന സൗഹൃദ വോളിബാള്‍ മത്സരത്തില്‍ ബ്രദേഴ്‌സ് മൂലാട് ജൂനിയര്‍ ടീം, ജിജോ കോട്ടൂര്‍ ജൂനിയര്‍ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും എ.കെ. ബാലകൃഷ്ണന്‍ സ്മാരക കാഷ് പ്രൈസും തണ്ടപ്പുറം അര്‍ച്ചന വസ്ത്രാലയം ഏര്‍പ്പെടുത്തിയ ട്രോഫിയും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322729/tp-raveendran-memorial-playground-dedicated-to-the-nation)