---
title: "കബഡിയുടെ തട്ടകമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍"
english_title: "Perambra Higher Secondary School becomes a hub for Kabaddi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322770/perambra-higher-secondary-school-becomes-a-hub-for-kabaddi"
published_at: "2025-10-27T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff0a26d69fa_sawe.jpg"
keywords: []
---

# കബഡിയുടെ തട്ടകമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** പേരാമ്പ്ര: ജില്ലാ കബഡിയിലെ തേരോട്ടത്തിന് ശേഷം സംസ്ഥാന കബഡിയിലും മികവ് തെളിയിച്ച് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാന തലത്തില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കോഴിക്കോട് ജില്ല വിജയികളായപ്പോള്‍ മുന്നില്‍ നിന്നു നയിച്ചത് പേരാമ്പ്രയുടെ താരങ്ങളാണ്.

## Article Content

പേരാമ്പ്ര: ജില്ലാ കബഡിയിലെ തേരോട്ടത്തിന് ശേഷം സംസ്ഥാന കബഡിയിലും മികവ് തെളിയിച്ച് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാന തലത്തില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കോഴിക്കോട് ജില്ല വിജയികളായപ്പോള്‍ മുന്നില്‍ നിന്നു നയിച്ചത് പേരാമ്പ്രയുടെ താരങ്ങളാണ്.

ഇതില്‍ പേരാമ്പ്ര സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ മിന്‍ഹാജ് അഹമ്മദ്, സദയ് കല്യാണ്‍ എന്നിവര്‍ ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്രയുടെ 17 താരങ്ങള്‍ സംസ്ഥാന മത്സരത്തിലും 52 താരങ്ങള്‍ ജില്ലാ മത്സരത്തിലും മാറ്റുരച്ചു. സബ് ജില്ലയില്‍ മുഴുവന്‍ വിഭാഗത്തിലും പേരാമ്പ്ര സ്‌കൂള്‍ വിജയികളായി.

ജില്ലാ തലത്തില്‍ മൂന്ന് വിഭാഗത്തില്‍ ചാമ്പ്യന്മാരും ഒരു വിഭാഗത്തില്‍ റണ്ണേഴ്‌സും മറ്റൊന്നില്‍ സെക്കന്‍ഡ് റണ്ണര്‍ ആവാനും പേരാമ്പ്രക്ക് സാധിച്ചു. പരിശീലകരായ ബല്‍ജിത് പരുത്തിപ്പാറ, അമ്പാടി എന്ന മിഥുന്‍ ലാല്‍, അക്ഷയ് ബാബു, ആദര്‍ശ്, അഭിനവ് എന്നിവരുടെയും ടീം മാനേജര്‍ ആയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ദീപക് പി.യുടെയും നേതൃത്വത്തിലാണ് പേരാമ്പ്ര സ്‌കൂളില്‍ കബഡി പരിശീലനം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322770/perambra-higher-secondary-school-becomes-a-hub-for-kabaddi)