---
title: "നിസാം കക്കയത്തിന്റെ മ്മളെ കോഴിക്കോട് പുസ്തകം പ്രകാശനം ചെയ്തു "
english_title: "Nizam Kakkayam's book released in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32282/nizam-kakkayams-book-released-in-kozhikode"
published_at: "2022-03-17T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232e41f899f1_0000 WATERMARK.jpg"
keywords: []
---

# നിസാം കക്കയത്തിന്റെ മ്മളെ കോഴിക്കോട് പുസ്തകം പ്രകാശനം ചെയ്തു 

> **Lead Summary:** **കോഴിക്കോട്: **നിസാം കക്കയത്തിന്റെ മ്മളെ കോഴിക്കോട് പുസ്തകം പ്രകാശനം ചെയ്തു. നിസാം കക്കയത്തിന്റെ 150 ദിവസത്തെ കോഴിക്കോടന്‍ യാത്രയുടെ വിവരണങ്ങളും, കോഴിക്കോടിന്റെ ചരിത്രവും, ജില്ലയിലെ വിനോദ-ചരിത്ര പ്രധാന സ്ഥലങ്ങളും, ആരാധനാലയങ്ങളും, രുചിയിടങ്ങളും, ആശുപത്രികളും, പ്രമുഖ വ്യക്തികളും എല്ലാം ഉള്‍കൊള്ളിച്ചുള്ള 'മ്മളെ കോഴിക്കോട്' എന്ന പുസ്തകം പ്രകാശനം ചെയ്തു.

## Article Content

**കോഴിക്കോട്: **നിസാം കക്കയത്തിന്റെ മ്മളെ കോഴിക്കോട് പുസ്തകം പ്രകാശനം ചെയ്തു. നിസാം കക്കയത്തിന്റെ 150 ദിവസത്തെ കോഴിക്കോടന്‍ യാത്രയുടെ വിവരണങ്ങളും, കോഴിക്കോടിന്റെ ചരിത്രവും, ജില്ലയിലെ വിനോദ-ചരിത്ര പ്രധാന സ്ഥലങ്ങളും, ആരാധനാലയങ്ങളും, രുചിയിടങ്ങളും, ആശുപത്രികളും, പ്രമുഖ വ്യക്തികളും എല്ലാം ഉള്‍കൊള്ളിച്ചുള്ള 'മ്മളെ കോഴിക്കോട്' എന്ന പുസ്തകം പ്രകാശനം ചെയ്തു.

ചരിത്ര പ്രസിദ്ധമായ കല്ലായി പുഴയോരത്ത് വെച്ച് നടന്ന ചടങ്ങില്‍ പ്രമുഖ സിനിമ നടന്‍ മാമുക്കോയ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. നിസാം കക്കയത്തിന്റെ മാതാപിതാക്കളായ കുഞ്ഞാലി കോട്ടോല, ആയിഷ കുഞ്ഞാലി എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. ഭാഷാശ്രീ മാസിക മുഖ്യപത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് കളപ്പുരയ്ക്കല്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു.

പുസ്തക വില്പനയില്‍ കിട്ടുന്ന ചെലവ് കഴിച്ച മുഴുവന്‍ തുകയും യൂത്ത് കെയര്‍ ബ്രിഗേഡ് കൂരാച്ചുണ്ട്, ഇഒ സെന്റര്‍ കോഴിക്കോട്, അലിവ് ചാരിറ്റബിള്‍ ട്രസ്റ്റ് കല്ലുള്ളതോട്, ബിഡികെ കോഴിക്കോട്, ജന്മനാട്ടിലെ ചാരിറ്റി സംഘടന സൗഹൃദം കൂട്ടായ്മ കക്കയം, ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം ഉച്ച ഭക്ഷണ പദ്ധതി (കോഴിക്കോട് മെഡിക്കല്‍ കോളേജ്) എന്നീ എഴുത്തുകാരന്റെ ജീവിതത്തില്‍ സ്വാധീനിച്ച 6 കൂട്ടായ്മകള്‍ക്കാണ് തുക കൈമാറുന്നത്. ബഗീഷ്‌ലാല്‍ കരുമല, ഒ.എം. ബഷീര്‍, സാജിറ ബഷീര്‍, ഷിബില നിസാം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32282/nizam-kakkayams-book-released-in-kozhikode)