---
title: "പത്ര വിതരണക്കാരന് ആദരവും ഗൃഹസുരക്ഷാ ക്ലാസും സംഘടിപ്പിച്ചു "
english_title: "Newspaper distributor honored and home safety class organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322842/newspaper-distributor-honored-and-home-safety-class-organized"
published_at: "2025-10-27T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff4caa65611_arafee.JPG"
keywords: []
---

# പത്ര വിതരണക്കാരന് ആദരവും ഗൃഹസുരക്ഷാ ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** പേരാമ്പ്ര: കല്‍പ്പത്തൂര്‍ കോഴിമുക്ക് കൈരളി ഗ്രന്ഥാലയത്തില്‍ അരനൂറ്റാണ്ടായി പത്രവിതരണം നടത്തിവരുന്ന കീഴിലാട്ട് കുമാരന്‍ നായര്‍ക്ക് ആദരവും അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കെ.എം ചന്ദ്രന്റെ അധ്യക്ഷതയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ലിസി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

പേരാമ്പ്ര: കല്‍പ്പത്തൂര്‍ കോഴിമുക്ക് കൈരളി ഗ്രന്ഥാലയത്തില്‍ അരനൂറ്റാണ്ടായി പത്രവിതരണം നടത്തിവരുന്ന കീഴിലാട്ട് കുമാരന്‍ നായര്‍ക്ക് ആദരവും അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കെ.എം ചന്ദ്രന്റെ അധ്യക്ഷതയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ലിസി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ഗ്രന്ഥശാലാ അംഗങ്ങള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കുമായി ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. പാചകവാതക ചോര്‍ച്ചയുടെ അപകട സാധ്യതകളെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു.

ലൈബ്രറി അംഗങ്ങള്‍ക്ക് ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം കൊടുത്തു. അവശ്യഘട്ടങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപകരിക്കുന്ന സിപിആര്‍ നല്‍കുന്നതിനുള്ള പ്രായോഗിക പരിജ്ഞാനവും നല്‍കി. ടി.എച്ച് ജയദാസന്‍, എം.പി രാമചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എന്‍ എസ് സനല്‍ പരിപാടിക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് ഗ്രന്ഥശാല വനിതാവേദി പ്രവര്‍ത്തകര്‍ നാടന്‍പാട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322842/newspaper-distributor-honored-and-home-safety-class-organized)