---
title: "അലയന്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശ സായാഹ്നം സംഘടിപ്പിച്ചു"
english_title: "The peace message evening was organized under the leadership of Alliance Clubs International"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32285/the-peace-message-evening-was-organized-under-the-leadership-of-alliance-clubs-international"
published_at: "2022-03-17T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232e913e4c83_0000 WATER MARK.JPG"
keywords: []
---

# അലയന്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശ സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:**  **കൊയിലാണ്ടി**: അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശ സായാഹ്നം സംഘടിപ്പിച്ചു. ലോകമാകെ യുദ്ധത്തിന്റെ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സന്ദേശം ഉയര്‍ത്തിക്കൊണ്ട് അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ പ്രതീകാത്മക ദീപം തെളിയിച്ചത്. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം നടന്ന പരിപാടിയില്‍ അലയന്‍സ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി പ്രസിഡണ്ട് എൻ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു, ബാലൻ അമ്പാടി, പി.കെ. ശ്രീധരൻ, അരുൺ മണമൽ, കെ. സുധാകരൻ, എ.വി. ശശി, വി.ടി അബ്ദുറഹിമാൻ, എന്നിവര്‍ പ്രസംഗിച്ചു.

## Article Content

 **കൊയിലാണ്ടി**: അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശ സായാഹ്നം സംഘടിപ്പിച്ചു. ലോകമാകെ യുദ്ധത്തിന്റെ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സന്ദേശം ഉയര്‍ത്തിക്കൊണ്ട് അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ പ്രതീകാത്മക ദീപം തെളിയിച്ചത്. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം നടന്ന പരിപാടിയില്‍ അലയന്‍സ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി പ്രസിഡണ്ട് എൻ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു, ബാലൻ അമ്പാടി, പി.കെ. ശ്രീധരൻ, അരുൺ മണമൽ, കെ. സുധാകരൻ, എ.വി. ശശി, വി.ടി അബ്ദുറഹിമാൻ, എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32285/the-peace-message-evening-was-organized-under-the-leadership-of-alliance-clubs-international)