---
title: "അവിടനല്ലൂര്‍ അമ്പല വേട്ടൂണ്ട ലക്ഷ്മി നാരായണ ക്ഷേത്രോത്സവത്തിന് തുടക്കമായി "
english_title: "The Lakshmi Narayana Temple Festival started at the Avidanalloor temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32289/the-lakshmi-narayana-temple-festival-started-at-the-avidanalloor-temple"
published_at: "2022-03-17T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232e8c140d42_0000 WATERMARK.jpg"
keywords: []
---

# അവിടനല്ലൂര്‍ അമ്പല വേട്ടൂണ്ട ലക്ഷ്മി നാരായണ ക്ഷേത്രോത്സവത്തിന് തുടക്കമായി 

> **Lead Summary:** **കൂട്ടാലിട :** അവിടനല്ലൂര്‍ അമ്പല വേട്ടൂണ്ട ലക്ഷ്മി നാരായണ ക്ഷേത്രോത്സവം തുടങ്ങി. കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി വേണാടില്ലത്ത് ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി കളത്തില്ലത്ത് നാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിച്ചു. കാപ്പുമ്മല്‍ താഴെ നിന്ന് കാഴ്ച്ച ദ്രവ്യ സമര്‍പണ ഘോഷയാത്ര ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

## Article Content

**കൂട്ടാലിട :** അവിടനല്ലൂര്‍ അമ്പല വേട്ടൂണ്ട ലക്ഷ്മി നാരായണ ക്ഷേത്രോത്സവം തുടങ്ങി. കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി വേണാടില്ലത്ത് ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി കളത്തില്ലത്ത് നാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിച്ചു. കാപ്പുമ്മല്‍ താഴെ നിന്ന് കാഴ്ച്ച ദ്രവ്യ സമര്‍പണ ഘോഷയാത്ര ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

വ്യാഴാഴ്ച രാത്രി 9 ന് സംഗീത നിശ അരങ്ങേറും മാര്‍ച്ച് 18 ന് നൃത്തസന്ധ്യ, 19 ന് ഫോക്ക് ഈവ്, 20 ന് മ്യൂസിക്കല്‍ നൈറ്റ് മെഗാ ഷോ, 21 ന് ഉച്ചക്ക് പ്രസാദ് ഊട്ട്, രാത്രി 7 ന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 10 ന് ഇരട്ട തായമ്പക, ഡൈനാമിക് ഡിസ്‌പ്ലേ എന്നിവ നടക്കും.

ആഘോഷ വരവിന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ സി.എം. ബാബു, ബിബിന്‍ പ്രസാദ് കാപ്പുമ്മല്‍, ടി.കെ. ചന്ദ്രന്‍, രാമകൃഷ്ണന്‍ കല്പകശ്ശേരി, കെ. ഗംഗന്‍ കാപ്പുമ്മല്‍, കെ. ചന്ദ്രപ്പന്‍, എം. സതീശന്‍, മോഹനന്‍ കാളിയത്ത്, എം. ഭാസ്‌ക്കരന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32289/the-lakshmi-narayana-temple-festival-started-at-the-avidanalloor-temple)