---
title: "ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആസൂത്രിത ഗുഡാലോചന; എം.ടി രമേശ്"
english_title: "Sabarimala gold robbery a planned conspiracy: MT Ramesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322963/sabarimala-gold-robbery-a-planned-conspiracy-mt-ramesh"
published_at: "2025-10-28T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69006b8050011_pnsri.jpg"
keywords: []
---

# ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആസൂത്രിത ഗുഡാലോചന; എം.ടി രമേശ്

> **Lead Summary:** **പേരാമ്പ്ര:** ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആസൂത്രിത ഗുഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാല്‍ ഇത്തരത്തില്‍ കൊള്ള നടത്താന്‍ സാധിക്കില്ലഎന്നും ദേവസ്വം ബോഡിലെ രാഷ്ട്രിയ നേതൃത്യവും സിപിഎമ്മിലെ ഒരു വിഭാഗവുമാണ് ഇതിന് പിന്നിലെന്നും ദേവസ്വം പ്രസിഡണ്ട്മാരായിരുന്ന പത്മകുമാറും വാസുവും ഇതിന്റെ പിന്നിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര:** ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആസൂത്രിത ഗുഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാല്‍ ഇത്തരത്തില്‍ കൊള്ള നടത്താന്‍ സാധിക്കില്ലഎന്നും ദേവസ്വം ബോഡിലെ രാഷ്ട്രിയ നേതൃത്യവും സിപിഎമ്മിലെ ഒരു വിഭാഗവുമാണ് ഇതിന് പിന്നിലെന്നും ദേവസ്വം പ്രസിഡണ്ട്മാരായിരുന്ന പത്മകുമാറും വാസുവും ഇതിന്റെ പിന്നിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം മന്ത്രി വാസവനും മുഖ്യമന്ത്രിയുടെ ഓഫീസും ഇതിന്റെ പിന്നിലുണ്ട് എന്നും ദേവസ്വം വിജിലന്‍സ് അഴിമതിക്കാരനെന്ന് പറഞ്ഞ് അകറ്റിനിര്‍ത്തിയ പോറ്റിയ സംരക്ഷിച്ചത് വാസവനും മുഖ്യമന്ത്രിയുമാണെന്നും രമേശ് കുറ്റപ്പെടുത്തി. കോടികളുടെ സ്വര്‍ണ്ണക്കൊള്ള നടത്തിയവര്‍ക്കെതിരെ കേരളത്തില്‍ ബിജെപി പ്രക്ഷോഭം ശക്തമാക്കും- കോള്ള നടത്തിയവരെ കല്‍ത്തുറങ്കിലടക്കാന്‍ പിബിഐ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ക്ഷേത്ര കൊളളകളെ കുറിച്ച് അന്വേഷണം നടത്തണം- ബി ജെ പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊള്ള നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര ബസ്സ്റ്റാന്റില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തി ഭക്തരെ അപമാനിക്കുകയായിരുന്നുവെന്നും കോടികളുടെ ധൂര്‍ത്താണ് - പമ്പയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ പോലും സര്‍ക്കാറിന് സാധിച്ചില്ല. ദേവസ്വം ബോര്‍ഡിനെ സിപിഎം വല്‍ക്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ ഭക്തര്‍ അനുഭവിക്കുന്നതെന്നും അയ്യപ്പ ഭക്തരെ സര്‍ക്കാര്‍ വെല്ലുവിളിക്കയാണെന്നും സി പി എം - ശബരിമല വിശ്വാസികളെ മുന്നില്‍ നിന്ന് കുത്തുമ്പോള്‍ കോണ്‍ഗ്രസ്സ് പിന്നില്‍ നിന്ന് കുത്തുകയാണെന്നും ദേവസ്വം ബോര്‍ഡ് വഴി സി പി എം ക്ഷേത്രങ്ങളെ കറവ പശു വാക്കി മാറ്റുകയാണെന്നും രമേശ് കുറ്റപ്പെടുത്തി.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഡി.കെ മനു അധ്യക്ഷത വഹിച്ചു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം മോഹനന്‍, ബാബു പൂതംപാറ, രാമദാസ് മണലേരി, സന്തോഷ് കാളിയത്ത്, പി.പി മുരളി, കെ.കെ രജീഷ്, രാഗേഷ് തറമല്‍, ടി.എം ഹരിദാസ്, എം പ്രകാശന്‍, കെ അനൂപ്, ജയസുധ, കെ.എം സുധാകരന്‍, കെ.എം ബാലകൃഷണന്‍, ജുബിന്‍ ബാലകൃഷ്ണന്‍, കെ.കെ സജീവന്‍ വല്‍സന്‍ മരുതേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322963/sabarimala-gold-robbery-a-planned-conspiracy-mt-ramesh)