---
title: "പാലിയേറ്റീവ് ഉപകരണങ്ങള്‍ നാടിന് സമര്‍പിച്ചു"
english_title: "Palliative equipment donated to the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322969/palliative-equipment-donated-to-the-country"
published_at: "2025-10-28T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900707ae1111_saaal.JPG"
keywords: []
---

# പാലിയേറ്റീവ് ഉപകരണങ്ങള്‍ നാടിന് സമര്‍പിച്ചു

> **Lead Summary:** **കാവുന്തറ: **അവശത അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി പാലിയേറ്റീവ് ഉപകരണങ്ങള്‍ നാടിന് സമര്‍പിച്ചു. നടുവണ്ണൂര്‍ കാവില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷ പെയിന്‍ ആന്റ് പാലിയേററീവിനാണ് പാലിയേറ്റീവ് ഉപകരണങ്ങള്‍ ശെകമാറിയത്.

## Article Content

**കാവുന്തറ: **അവശത അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി പാലിയേറ്റീവ് ഉപകരണങ്ങള്‍ നാടിന് സമര്‍പിച്ചു. നടുവണ്ണൂര്‍ കാവില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷ പെയിന്‍ ആന്റ് പാലിയേററീവിനാണ് പാലിയേറ്റീവ് ഉപകരണങ്ങള്‍ ശെകമാറിയത്.

രോഗികള്‍ക്കും മറ്റും ആവശ്യമായ കട്ടില്‍, വാക്കര്‍ തുടങ്ങിയ പാലീയേറ്റീവ് ഉപകരണങ്ങളും ബോഡി ഫ്രീസറുമാണ് സമര്‍പ്പിച്ചത്. ചടങ്ങില്‍ പഥമ പിഎം കേളപ്പന്‍ പുരസ്‌കാര വിതരണവൂം വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.

പള്ളിയത്ത് കുനി നിള പാര്‍ക്കില്‍ നടന്ന ചടങ്ങ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികള്‍ക്ക് വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ക്ക് സാന്ത്വമേകുക എന്നതും, അവരുടെ അടുത്ത് പോയി അവര്‍ക്ക് വേണ്ട പരിചരണം നല്‍കുക എന്നതാണന്നും അവര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം പി. രജില അധ്യക്ഷത വഹിച്ചു.

**

പാലിയേറ്റീവ് ഉപകരണങ്ങള്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ സുരക്ഷ പ്രവര്‍ത്തകര്‍ക്ക് കൈമാറി. പി എം കേളപ്പന്‍ സ്മാരക പാലിയേറ്റീവ് അവാര്‍ഡ് കെ.പി ജീജയ്ക്ക് നല്‍കി ആദരിച്ചു. പട്ടം പറത്തിയ പെണ്‍കുട്ടി എന്ന ടെലിഫിലിമില്‍ അഭിനയിച്ച രാജലക്ഷ്മി രാജേഷിനെയും, ജ്വാല 2025-26 കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ ഓണപ്പാട്ടിന് ഒന്നാം സ്ഥാനം ലഭിച്ചവരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

എം.സി കുമാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. അച്ചുതന്‍, സി. ബാലന്‍, പ്രൊഫ. അഹമ്മദ് ഗുലൂസ്, പ്രൊഫസര്‍ വി.കെ അബ്ദുള്ള, കെ.പി ബാലന്‍, സി.കെ ബാലക്യഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322969/palliative-equipment-donated-to-the-country)