---
title: "പിഎംശ്രീ; സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക്"
english_title: "PM Shri; Study strike in the state tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/322974/pm-shri-study-strike-in-the-state-tomorrow"
published_at: "2025-10-28T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690072555dfdc_PNSRII.jpg"
keywords: []
---

# പിഎംശ്രീ; സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക്

> **Lead Summary:** **കോഴിക്കോട്: **പിഎംശ്രീ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് നാളെ യുഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്തുമെന്നും യുഡിഎസ്എഫ് നേതാക്കള്‍ വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **പിഎംശ്രീ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് നാളെ യുഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്തുമെന്നും യുഡിഎസ്എഫ് നേതാക്കള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ പിഎം ശ്രീ ഒപ്പിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സിപിഐയും ഈ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. പിഎംശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ പങ്കാളികളായതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെ എസ് യു സംഘടിപ്പിച്ച മാര്‍ച്ച് അക്രമസക്തമായിരുന്നു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/322974/pm-shri-study-strike-in-the-state-tomorrow)